2015 ല്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചത് 58 രാഷ്ട്രങ്ങള്‍; ചെലവഴിച്ചത് 517.82 കോടി രൂപ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ല്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി കേന്ദ്ര വിദേശ കാര്യമന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. മോദിയുടെ വിദേശ യാത്രകള്‍ക്കായി 517.82 കോടി രൂപ ചെലവായിട്ടുണ്ടെന്നും മന്ത്രാലയം രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലെ സന്ദര്‍ശന വേളയില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ മേഖലയില്‍ ചില ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഇന്ത്യാസന്ദര്‍ശന സമയത്തെ കൊവിഡ്് പരിശോധനയെ കുറിച്ചും മന്ത്രാലയം വ്യക്തത വരുത്തി. ഫെബ്രുവരിയില്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സംഘം കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടന കൊവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാുപിക്കുന്നത് മാര്‍ച്ച് 11 നാണെന്നും ട്രംപ് സന്ദര്‍ശനം നടത്തിയത് ഫെബ്രുവരി 24-25 തിയ്യതികളിലായാണെന്നും അതിനാല്‍ തന്നെ കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയില്‍ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനായിരുന്നു വിഷയത്തില്‍ മറുപടി നല്‍കിയത്.
മാര്‍ച്ച് നാല് മുതല്‍ രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരെ സ്ക്രീനിംഗ് നടത്തിയിരുന്നുവെന്നും ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചിരുന്നുവെന്നും വ്യക്തമാക്കി.
Recommended Video
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള












Click it and Unblock the Notifications