കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി; അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫോറന്‍സിക് പരിശോധന ഫലം

  • By Siniya
Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന അഖ്‌ലാഖന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഖ് ലാഖന്റെ കൊലപാതകത്തിന് ശേഷം പോലിസ് ഫ്രിഡ്ജില്‍ നിന്നും ഇറച്പി പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.

പിടിച്ചെടുത്ത ഇറച്ചി പ്രാഥമിക പരിശോധനയ്ക്കു ശേഷം സ്ഥീരികരണത്തിനായി ഫൊറന്‍സിക് ലാബിലേക്ക് ഇറച്ചിയുടെ സാമ്പിള്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആട്ടിറച്ചിയാണെന്ന് പരിശോധന ഫലം വന്നത്.

സെപ്തംബര്‍ 28 ന് രാത്രിയാണ് സംഭവം. കാളയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് ബീഫ് വാര്‍ത്ത ബിസാദ ഗ്രാമത്തില്‍ പ്രചരിച്ചത്. അഖ്‌ലഖാന്‍ കൊണ്ടു വന്ന പ്ലാസ്റ്റിക് കവറില്‍ ഇറച്ചി പോലെയുള്ള സാധനം കണ്ടു. ഇതേ തുടര്‍ന്ന് ചില യുവാക്കള്‍ അവിടെ അടുത്തുള്ള ക്ഷേത്രത്തില്‍ ഒത്തുകൂടുകയും അഖ് ലാഖിന്റെ സഞ്ചിയില്‍ കാളയുടെ ഇറച്ചിയാണെന്ന നിഗമനത്തില്‍ എത്തുകയുമായിരുന്നു. ഇത് ഇവിടെയുള്ള എല്ലാവരെയും അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊന്നത്.

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ദുഷ് പ്രചാരണം നടത്തിയതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. മതസൗഹാര്‍ദ്ദം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടുത്തുകയാണെന്ന വാര്‍ത്തയും പ്രചരിച്ചു.ദാദ്രി സംഭവത്തെ കുറിച്ച് ചില നേതാക്കന്‍മാര്‍ പറഞ്ഞതിങ്ങനെ

നരേന്ദ്ര മോദി

നരേന്ദ്ര മോദി

എല്ലാവര്‍ക്കും അഭിപ്രായം പറയുനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ദാദ്രി സംഭവം ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മില്‍ പോരടിക്കുന്നത് നിര്‍ത്തണം. ദാരിദ്രത്തിനെതിരെയാണ് പോരാടേണ്ടത. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കളിയാണ് ദദ്രിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരുണ്‍ ജയ്റ്റ്‌ലി

അരുണ്‍ ജയ്റ്റ്‌ലി

ദാദ്രി കൊലപാതകം രാജ്യത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേല്‍പ്പിച്ച സംഭവമാണ്. ഇത്രയും പക്വതയില്ലാത്ത ജനങ്ങളാണ് ഇന്ത്യയില്‍ ഉള്ളതെന്ന് ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു.

അഖിലേഷ് യാദവ്

അഖിലേഷ് യാദവ്

ബീഫ് നിരോധിക്കാമെങ്കില്‍ ആദ്യം അതിന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

സാധ്വി പ്രാച്ചി

സാധ്വി പ്രാച്ചി

ദാദ്രി കൊലപാതകം ഒരു തുടക്കം മാത്രമാണ് ബീഫ് കഴിക്കുന്നവര്‍ക്കെല്ലാം ഇതു തന്നെയാണ് ഗതിയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് സാധ്വി പ്രാച്ചി.

മുലായം സിംഗ് യാദവ്

മുലായം സിംഗ് യാദവ്

ഈ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സമാജ് പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. ഇത് ഗൂഡാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
A forensic test report confirmed that the meat found in 50-year-old Mohammad Akhlaq's fridge was mutton, not beef, Times of India reported today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X