ദാദ്രി കൊലപാതകം: അഖ്‌ലാക്കിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ആട്ടിറച്ചി
ദില്ലി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചു എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ തല്ലി കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ആട്ടിറച്ചി ആയിരുന്നു എന്ന് വിദഗ്ധറുടെ റിപ്പോര്‍ട്ട്.
ഇറച്ചി പരിശോധിച്ച വെറ്റിനറി ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആട്ടി
റച്ചി ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ദാദ്രിയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചു എന്ന് ആരോപിച്ചാണ് അഖ്‌ലാക്കിനെ ഒരു സംഘം ആളുകള്‍ തല്ലി കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അഖ്‌ലാക്കിന്റെ മകനും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഈ കൊലപാതകത്തോടെ രാജ്യത്താകമാനം അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പി. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കുന്ന നടപടിയായി ഈ കൊലപാതകം മാറി.
കേസില്‍ പതിനഞ്ചോളം പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ പേരെ അടുത്ത ദിവസങ്ങളില്‍ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. അഖ്‌ലാക്കിന്റെ വീട്ടില്‍ പശു ഇറച്ചി ഉണ്ടെന്ന് അടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് അറിയിപ്പ് ഉണ്ടായതി. അതിനെതുടര്‍ന്നാണ് അക്രമികള്‍ അഖ്‌ലാക്കിന്റെ വീട്ടില്‍ കടന്ന് കയറി അഖ്‌ലാക്കിനെ അക്രമിച്ച് കൊലപ്പെടുത്തിയത്.












Click it and Unblock the Notifications