കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേധാ പട്കറും ആം ആദ്മി പാര്‍ട്ടിയിലേക്ക്

Google Oneindia Malayalam News

ദില്ലി: നര്‍മദ ബച്ചാവോ ആന്ദോളന്‍ സമരനായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ മേധാ പട്കറും ആം ആദ്മി പാര്‍ട്ടിയിലേക്ക് തിരിയുന്നു. എ എ പി സീനിയര്‍ നേതാവ് യോഗേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തി മേധ പട്കര്‍ തന്നെയാണ് ഇത്തരമൊരു സൂചന നല്‍കിയത്. ആം ആദ്മി പാര്‍ട്ടിയില്‍ ചേരണോ വേണ്ടയോ എന്ന കാര്യത്തില്‍ ജനുവരി 15നകം കൃത്യമായ മറുപടി പറയാമെന്നും മേധ പട്കര്‍ അറിയിച്ചു.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മേധ പട്കര്‍ പ്രശംസിച്ചു. മേധ പട്കറുടെ സംഘടനയായ നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍ മൂവ്‌മെന്റ് (എന്‍ എ പി എം) ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാനാണ് തീരുമാനം. ജനുവരി 12 ന് മുംബൈയിലും 23ന് വാര്‍ധയിലും എന്‍ എ പി എമ്മിന്റെ യോഗങ്ങള്‍ നടക്കുന്നുണ്ട്.

medha-patkar

അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്ന പ്രമുഖരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രമുഖ ടി വി ജേര്‍ണലിസ്റ്റ് അശുതോഷ് കഴിഞ്ഞ ദിവസം എ എ പിയില്‍ ചേര്‍ന്നിരുന്നു. ഐ ബി എന്‍ 7 ന്റെ മാനേജിംഗ് എഡിറ്റര്‍ സ്ഥാനം രാജിവെച്ചാണ് അശുതോഷ് ആപ്പിലെത്തിയത്. അശുതോഷ്, ദില്ലിയില്‍ പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

റിപ്പബ്ലിക് ദിനമായ ജനുവരി 26 വരെ ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള അംഗത്വഫീസ് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ സി കെ ജാനു, ഗീതാനന്ദന്‍, വി എസിന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫംഗം കെ.എം ഷാജഹാന്‍ തുടങ്ങിയവരും ആപ്പിലേക്ക് എത്തുമെന്നാണറിയുന്നത്.

English summary
Social activist Medha Patkar likely to join AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X