Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കെതിരെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

ബാംഗ്ലൂര്‍: നരേന്ദ്ര മോദിയില്‍ നിന്ന് കാശ് വാങ്ങിയാണ് മാധ്യമങ്ങള്‍ മോദി വാര്‍ത്തകള്‍ നല്‍കുന്നതെന്ന് വിമര്‍ശിച്ചതിനു പിന്നാലെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് നേരെ തിരിയുന്നു. നരേന്ദ്ര മോദിയ്‌ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നാണ് കെജ്രിവാള്‍ മാധ്യമങ്ങളോട് ചോദിക്കുന്നത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ കുറിച്ച് വസ്തുതകള്‍ പ്രസിദ്ധീകരിക്കാന്‍ ഏത് മാധ്യമങ്ങള്‍ ധൈര്യപ്പെടുമെന്ന് കെജ്രിവാള്‍ ചോദിച്ചു. മോദിയുടെ വികസനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരാനുണ്ട്. ഏത് മാധ്യമമാണ് ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുക. അറുപതിനാരിത്തില്‍ അധികം ചെറുകിട വ്യവസായങ്ങളാണ് മോദി ഭരിക്കുന്ന ഗുജറാത്തില്‍ അടച്ചുപൂട്ടിയിരിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.

Arvind Kejriwal

പതിനൊന്ന് വര്‍ഷമായി അധികാരത്തില്‍ തുടരുമ്പോഴും മോദിയുടെ ഭരണത്തിന് കീഴില്‍ വന്‍ അഴിമതിയാണ് നടക്കുന്തെന്നത് സത്യമല്ലേ.? എണ്ണൂറോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് സത്യമല്ലേ?ഇതെല്ലാം പ്രസിദ്ധീകരിക്കാന്‍ ഏത് മാധ്യമങ്ങള്‍ക്കാണ് ഇന്ത്യയില്‍ ധൈര്യമുള്ളത്- കെജ്രിവാള്‍ ചോദിച്ചു.

എല്ലാ മാധ്യമങ്ങളും ഭീമമായ തുക മോദയ്ക്ക് വിറ്റിരിക്കുകാണെന്നാണ് കഴിഞ്ഞ ദിവസം കെജ്രിവാള്‍ പറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷമായി നമ്മള്‍ കാണുന്നത് മോദി അവിടെപ്പോയി, ഇവിടെപ്പോയി ഇത് പറഞ്ഞു ഇത് പറഞ്ഞു എന്നൊക്കെയുള്ള വാര്‍ത്തകളാണ്. മോദിയെ പ്രമോട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ വന്‍തുക വാങ്ങിയെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+