മാധ്യമങ്ങള്‍ വേട്ടയാടുന്നെന്ന് ഗാംഗുലി
കൊല്‍ക്കത്ത: മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ് എന്ന് മലയാളി നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന മുന്‍ സുപ്രീം കോടതി ജഡ്ജി എ കെ ഗാംഗുലി. വിഷയത്തില്‍ അഭിപ്രായം പറയാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ കുറ്റവാളിയെ എന്ന പോലെ വേട്ടയാടുകയാണ് ചെയ്യുന്നത്. ഇത്തരമൊരു ആരോപണം ജീവിതത്തില്‍ നേരിടേണ്ടിവരുമെന്ന് കരുതിയിരുന്നില്ല.
പീഡനക്കേസുമായി ബന്ധപ്പെട്ട് നേരത്തെയും ജസ്റ്റിസ് ഗാംഗുലി പത്രപ്രവര്‍ത്തകര്‍ക്ക് നേരെ രംഗത്തുവന്നിരുന്നു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് സ്ഥാനത്ത് നിന്നും രാജിവെക്കുമോ എന്ന് ചോദിച്ച പത്രക്കാരോടാണ് ഗാംഗുലി കയര്‍ത്തു സംസാരിച്ചത്. രാജിവെക്കുമോ എന്ന കാര്യം നിങ്ങളോട് പറയേണ്ട കാര്യമില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല.

സുപ്രീം കോടതി നിയോഗിച്ച കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ സത്യവാങ്മൂലം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതി അന്വേഷിച്ച മൂന്നംഗ കമ്മീഷന് പരാതിയില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഗാംഗുലി കുറ്റം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാനുള്ള നീക്കത്തിലാണ് ദില്ലി പോലീസ്.
പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് സ്ഥാനത്ത് നിന്നും ഗാംഗുലിയെ പുറത്താക്കണം എന്ന് ബി ജെ പിയും ആവശ്യപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഗാംഗുലിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി രാഷ്ട്രപതിക്ക് കത്തയക്കുകയായിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications