കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കമിതാക്കൾ തമ്മിലുള്ള കലഹവും ചെറിയ പിണക്കങ്ങളുമെല്ലാം പ്രണയബന്ധത്തിൽ പതിവാണ്. എന്നാൽ ജീവന് തുല്യം സ്നേഹിച്ചവൻ പെട്ടെന്നൊരു ദിവസം തന്നെ വേണ്ടെന്ന് വച്ചാലോ? ആർക്കായാലും സഹിക്കാൻ പറ്റില്ല. ഉത്തരേന്ത്യയിലെ ഈ പെൺകുട്ടിയും സങ്കടം സഹിക്കാനാകാതെയാണ് ഇതെല്ലാം കാണിച്ചുകൂട്ടിയത്.

പോലീസ് സ്റ്റേഷനിലേക്ക് കത്തയച്ച് മൂന്നംഗ കൂടുംബം ആത്മഹത്യ ചെയ്തു! സംഭവം തിരുവനന്തപുരം നഗരത്തിൽ

കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയിൽ പ്രചരിക്കുന്ന ഒരു വീഡിയോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മദ്യപിച്ച് തെരുവിൽ നൃത്തം ചെയ്യുന്ന പെണ്‍കുട്ടി എന്ന പേരിലാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നത്. എന്നാൽ ആ പെൺകുട്ടിയുടെ നൃത്തത്തിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് ചില മാധ്യമങ്ങൾ കണ്ടുപിടിച്ചു. അതെന്താണെന്ന് നോക്കാം...

 സോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ...

മദ്യപിച്ച് തെരുവിൽ നൃത്തം ചെയ്യുന്ന പെൺകുട്ടി എന്ന പേരിലാണ് ഈ വീഡിയോ ആദ്യം പ്രചരിക്കാൻ തുടങ്ങിയത്. കുഴഞ്ഞുമറിഞ്ഞ് ഡിജെ പാട്ടുകൾക്കൊപ്പം ചുവടുവെയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ മണിക്കൂറുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി.

ഹരിയാനയിൽ...

ഹരിയാനയിൽ...

എന്നാൽ പെൺകുട്ടിയുടേത് വെറും സാധാരണ നൃത്തം മാത്രമല്ലെന്ന വിവരം ചില ഓൺലൈൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. തന്നെ ഉപേക്ഷിച്ച കാമുകന്റെ വീടിന് മുന്നിലായിരുന്നു പെൺകുട്ടിയുടെ നൃത്തമെന്നാണ് ഇവരുടെ റിപ്പോർട്ടുകൾ.

മദ്യപിച്ചെന്നും....

മദ്യപിച്ചെന്നും....

തന്നെ കളഞ്ഞിട്ട് പോയ കാമുകന്റെ വീടിന് മുന്നിൽ നടുറോഡിലായിരുന്നു പെൺകുട്ടിയുടെ കലാപ്രകടനം. ഡിജെ സംവിധാനമടക്കം ഏർപ്പാടാക്കി നാട്ടുകാരെ അമ്പരപ്പിച്ച പെൺകുട്ടി, വിരഹഗാനങ്ങൾക്കൊപ്പമാണ് ചുവടുവെച്ചത്.

 നാട്ടുകാർ നോക്കിനിൽക്കെ...

നാട്ടുകാർ നോക്കിനിൽക്കെ...

റോഡിന് ഇരുവശവും നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു പെൺകുട്ടിയുടെ മാസ്മരിക പ്രകടനം. അമീർഖാൻ-കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലെ പാട്ടിനൊപ്പമായിരുന്നു പെൺകുട്ടി ചുവട് വെച്ചത്.

പട്ടൗഡി...

പട്ടൗഡി...

ഹരിയാനയിലെ പട്ടൗഡി നഗരത്തിലെ ഹേൽമാൻഡി എന്ന സ്ഥലത്താണ് ഈ വ്യത്യസ്തമായ നൃത്തചുവടുകൾ അരങ്ങേറിയതെന്നാണ് വീഡിയോക്കൊപ്പം പ്രചരിക്കുന്ന സന്ദേശം. സംഭവം വാർത്തയാക്കിയ ഓൺലൈൻ മാധ്യമങ്ങളും ഇതുതന്നെയാണ് പറയുന്നത്.

നാല് വീഡിയോകൾ...

നാല് വീഡിയോകൾ...

നടുറോഡിൽ പെൺകുട്ടി നൃത്തം ചെയ്യുന്നതിന്റെ നാലു വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ വീഡിയോയിലുള്ള പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അഭിനയമായിരിക്കാം...

അഭിനയമായിരിക്കാം...

സങ്കടം സഹിക്കാനാകാതെ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന പെൺകുട്ടി മദ്യപിച്ചിട്ടുണ്ടെന്നാണ് വീഡിയോക്കൊപ്പം പ്രചരിക്കുന്ന സന്ദേശം. എന്നാൽ പെണ്‍കുട്ടി ശരിക്കും മദ്യപിച്ചിട്ടുണ്ടോ, അതോ അഭിനയിച്ചതാണോ എന്നതുസംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ സ്ഥിരീകരണമില്ല.

'താലിമാല കൈമാറിയപ്പോൾ കൈ വിറച്ചു', മഹിളാമന്ദിരത്തിലെ വിവാഹത്തിന് കാർമികത്വം വഹിച്ച് കെടി ജലീൽ....

അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്...

English summary
media report;dumped girlfriend brings dj outside boyfriends home.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്