Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ മതപ്രഭാഷകൻ എംഎം അക്ബർ ഹൈദരാബാദിൽ അറസ്റ്റിൽ! പിടിയിലായത് ദോഹയിലേക്ക് മടങ്ങുന്നതിനിടെ...

മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ എംഎം അക്ബർ ഖത്തറിലേക്ക് കടന്നിരുന്നു.

ഹൈദരാബാദ്: പ്രമുഖ മതപ്രഭാഷകനും പീസ് സ്കൂൾ ഡയറക്ടറുമായ എംഎം അക്ബർ അറസ്റ്റിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് എംഎം അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ പീസ് സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന കേസിലാണ് എംഎം അക്ബറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ എംഎം അക്ബർ ഖത്തറിലേക്ക് കടന്നിരുന്നു. ഇതിനിടെ അക്ബറിനെ നാട്ടിലെത്തിക്കാൻ പോലീസ് പലതവണ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. നിലവിൽ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിലുള്ള അക്ബറിനെ ഉടൻതന്നെ കേരള പോലീസിന് കൈമാറുമെന്നാണ് സൂചന.

 ഓസ്ട്രേലിയയിൽ നിന്ന്....

ഓസ്ട്രേലിയയിൽ നിന്ന്....

ഓസ്ട്രേലിയയിൽ നിന്ന് ദോഹയിലേക്ക് മടങ്ങുന്നതിനിടെയാണ് എംഎം അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ വിവരം അക്ബർ തന്നെയാണ് ബന്ധുക്കളെ അറിയിച്ചതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 ഏറെക്കാലം...

ഏറെക്കാലം...

കൊച്ചി പീസ് സ്കൂളിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എംഎം അക്ബർ ഖത്തറിലേക്ക് കടന്നത്. മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന പരാതിയിലാണ് കൊച്ചി ചക്കരപ്പറമ്പിലെ പീസ് സ്കൂളിനെതിരെ കേസെടുത്തത്.

 പീസ് ഫൗണ്ടേഷൻ...

പീസ് ഫൗണ്ടേഷൻ...

എംഎം അക്ബർ എംഡിയായ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പീസ് സ്കൂളുകളുടെ പ്രവർത്തനം. ഐസിസുമായി ബന്ധമുണ്ടായിരുന്ന ചിലർ പീസ് സ്കൂളിൽ ജോലി ചെയ്തിരുന്നതും പീസ് ഫൗണ്ടേഷനെയും സംശയനിഴലിലാക്കി.

അറസ്റ്റ്...

അറസ്റ്റ്...

കൊച്ചിയിലെ സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന കേസിൽ സ്കൂൾ അധികൃതരെയും പുസ്കതം വിതരണം ചെയ്തവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പും ജില്ലാ കളക്ടറും സ്കൂളിനെതിരെ നടപടി സ്വീകരിക്കണമെന്നും നിർദേശം ചെയ്തു.

 പൂട്ടാൻ...

പൂട്ടാൻ...

വിവിധ അന്വേഷണ റിപ്പോർട്ടുകൾ പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കൊച്ചിയിലെ പീസ് സ്കൂൾ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. കൊച്ചി പീസ് സ്കൂളിലെ കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റിചേർക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.

വിവാദം...

വിവാദം...

പീസ് സ്കൂളിലെ രണ്ടാം ക്ലാസിലെ പാഠഭാഗമാണ് വൻ വിവാദത്തിന് വഴിവെച്ചത്. രണ്ടാം ക്ലാസിലെ മതപഠന പുസ്തകത്തിൽ മറ്റു മതങ്ങളെ ആക്ഷേപിക്കുന്ന തരത്തിലും കുട്ടികളിൽ മതസ്പർദ്ധ വളർത്തുന്ന വിധത്തിലും പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചെന്നായിരുന്നു ആരോപണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+