കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂളൈമേട്ടിലെ ചായക്കടക്കാരനിൽ നിന്ന് ഗുണ്ട ബിനുവായ ബിന്നി പാപ്പച്ചൻ! റീഎൻട്രിക്ക് ഒരുങ്ങവെ കഷ്ടകാലം..

ഗുണ്ട ബിനുവിന് ബർത്ത്ഡേ പാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ ചെന്നൈയിലെ പ്രമുഖ വിഐപിയാണെന്നും റിപ്പോർട്ടുകളുണ്ട്

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ ബിനുവിനെ പിടികൂടാനുള്ള പോലീസ് അന്വേഷണം തുടരുന്നു. പിറന്നാൾ ആഘോഷത്തിനിടെ പോലീസിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഗുണ്ട ബിനു അകത്താകുമെന്നാണ് സൂചന.

മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടിമന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടി

അതേസമയം, ഗുണ്ട ബിനുവിന് ബർത്ത്ഡേ പാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ ചെന്നൈയിലെ പ്രമുഖ വിഐപിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇടക്കാലത്ത് ഗുണ്ടാപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നിരുന്ന ഗുണ്ട ബിനു തിരിച്ചുവരവിന്റെ ഭാഗമായിരുന്നു ചെന്നൈയിൽ വമ്പൻ പാർട്ടി സംഘടിപ്പിച്ചത്.

പോലീസ്...

പോലീസ്...

രണ്ട് ദിവസം മുൻപാണ് ചെന്നൈയിലെ 73 ഗുണ്ടകളെ പോലീസ് ഒറ്റയടിക്ക് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഗുണ്ട ബിനുവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയവരാണ് കൂട്ടത്തോടെ പോലീസിന്റെ പിടിയിലായത്. എന്നാൽ ഗുണ്ട ബിനുവടക്കമുള്ള മൂന്നു ഗുണ്ടാനേതാക്കളെ പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല.

അമ്പത്തൂരിൽ...

അമ്പത്തൂരിൽ...

അമ്പത്തൂരിന് സമീപം ഔട്ടർ റിങ് റോഡിൽ ഗുണ്ടാസംഘം ഗതാഗതം തടസപ്പെടുത്തിയതോടെയാണ് പിറന്നാളാഘോഷത്തെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പാർട്ടി നടക്കുന്നിടത്ത് എത്തിയ പോലീസ് സംഘം 73 ഗുണ്ടകളെ ഒറ്റയടിക്ക് പിടികൂടി. ഇവരിൽ നിന്ന് 38 ബൈക്കുകളും എട്ട് കാറുകളും നിരവധി മൊബൈൽ ഫോണുകളും ആയുധങ്ങളും പിടിച്ചെടുത്തു.

അറസ്റ്റ്...

അറസ്റ്റ്...

മൂന്ന് അസിസ്റ്റന്റ് കമ്മീഷണർമാർ, രണ്ട് സർക്കിൾ ഇൻസ്പെക്ടർമാർ, 21 സബ് ഇൻസ്പെക്ടർമാർ എന്നിവരടങ്ങിയ വൻ പോലീസ് സംഘമാണ് ഇത്രയധികം ഗുണ്ടകളെ പിടികൂടിയത്. എന്നാൽ ഗുണ്ടാത്തലവനായ ബിനുവടക്കമുള്ള മൂന്നുപേർ പോലീസിന്റെ വലയിൽപ്പെടാതെ രക്ഷപ്പെട്ടു.

ഉത്തരവ്...

ഉത്തരവ്...

ഗുണ്ട ബിനുവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ബിനുവിനെ തേടിയുള്ള അന്വേഷണം വെല്ലൂർ,സേലം, എന്നീ പ്രദേശങ്ങൾക്ക് പുറമേ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഗുണ്ട ബിനുവിനെ കണ്ടാലുടൻ വെടിവെയ്ക്കാനും പോലീസ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

ഗുണ്ടയായി...

ഗുണ്ടയായി...

തൃശൂർ സ്വദേശിയായ ബിന്നി പാപ്പച്ചനാണ് പിന്നീട് ചെന്നൈ നഗരത്തെ വിറപ്പിച്ച ഗുണ്ട ബിനുവായി മാറിയത്. തൃശൂരിൽ നിന്നും ജോലി തേടി ചെന്നൈയിലെത്തിയ ബിന്നി ചൂളൈമേട്ടിലെ ഒരു ചായക്കടയിലായിരുന്നു ആദ്യം ജോലിനോക്കിയിരുന്നത്.

പിന്നിൽ...

പിന്നിൽ...

കരാട്ടേ വിദഗ്ദനായിരുന്ന ബിന്നി ഒരു സിനിമാക്കഥയെ അനുസ്മരിപ്പിക്കുംവിധമാണ് പിന്നീട് ഗുണ്ട ബിനുവായി മാറിയത്. കരാട്ടേ വിദഗ്ദനായി പേരെടുത്ത ബിനു ഇതിനൊപ്പം ചെറിയ ചെറിയ അടിപിടി ക്വട്ടേഷനുകളും ഏറ്റെടുക്കാൻ തുടങ്ങി.

രാഷ്ട്രീയ നേതാവ്...

രാഷ്ട്രീയ നേതാവ്...

ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് മുന്നോട്ടുപോകുന്നതിനിടെയാണ് ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വലംകൈയായി മാറിയത്. ഈ രാഷ്ട്രീയ നേതാവിന്റെ ഒത്താശയിൽ പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘത്തെ പിന്നീട് ഗുണ്ട ബിനുവെന്ന ബിന്നി പാപ്പച്ചൻ നയിക്കാൻ തുടങ്ങി. അങ്ങനെ ഗുണ്ട ബിനു കുപ്രസിദ്ധ ഗുണ്ടാത്തലവനായി മാറി.

ക്രിമിനൽ കേസ്...

ക്രിമിനൽ കേസ്...

1994ൽ ചെന്നൈയിലെത്തിയ ഗുണ്ട ബിനു ഇതുവരെ ചെറുതും വലുതുമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ എട്ടെണ്ണം കൊലപാതകക്കേസുകളാണ്. വർഷങ്ങൾ കൊണ്ട് തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായി മാറിയ ഗുണ്ട ബിനുവിന് സംസ്ഥാനത്തിന് പുറത്തും സ്വാധീനമുണ്ടായിരുന്നു.

പ്രമേഹം...

പ്രമേഹം...

ഇതിനിടെ പ്രമേഹ രോഗം കലശലായതിനാൽ നാലു വർഷം മുൻപ് അധോലോകത്ത് നിന്ന് വിട്ടുനിന്നു. ഗുണ്ടാ പ്രവർത്തനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെച്ച ഗുണ്ട ബിനു പിന്നീട് കേരളത്തിലായിരുന്നു താമസം.

ആഘോഷം...

ആഘോഷം...

ഇടക്കാലത്തെ വിശ്രമജീവിതം അവസാനിപ്പിച്ച് വീണ്ടും അധോലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിനിടെയാണ് കഴിഞ്ഞദിവസം പോലീസിന്റെ ഭാഗത്തുനിന്നും അപ്രതീക്ഷിത നീക്കമുണ്ടായത്. തിരിച്ചുവരവിന്റെ ഭാഗമായായിരുന്നു ഗുണ്ട ബിനു മറ്റു ഗുണ്ടകൾക്ക് വേണ്ടി ജന്മദിന പാർട്ടി സംഘടിപ്പിച്ചത്.

ചെന്നൈയിലെ...

ചെന്നൈയിലെ...

ഗുണ്ട ബിനുവിന്റെ ജന്മദിന പാർട്ടി സംഘടിപ്പിച്ചതിന് ചെന്നൈയിലെ ഒരു പ്രമുഖനാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുണ്ട ബിനുവിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനായിരുന്നു ചെന്നൈ അമ്പത്തൂരിൽ ജന്മദിനാഘോഷം സംഘടിപ്പിച്ചത്.

അന്വേഷണം..

അന്വേഷണം..

എന്നാൽ ജന്മദിനാഘോഷം അതിരുവിട്ടതോടെ ഗുണ്ട ബിനുവിന്റെ സുഹൃത്തുക്കൾക്ക് പോലീസിന്റെ പിടിവീണു. ആഘോഷവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സംഘം ഒറ്റയടിക്ക് 73 ഗുണ്ടകളെയാണ് പിടികൂടിയത്. ഇവരെയെല്ലാം കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി. പിടിയിലായവരിൽ മിക്കവർക്കെതിരെയും പത്തിലേറെ കേസുകളുണ്ട്. ഇതിൽ മൂന്നുപേർക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു.

അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...

സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ശരദ് പവാറിനെ ചീത്തവിളിച്ചു! ആ ട്വീറ്റുകൾക്ക് പിന്നിൽ 39കാരൻ... പിടിയിലായിസച്ചിൻ ടെണ്ടുൽക്കറുടെ മകൾ ശരദ് പവാറിനെ ചീത്തവിളിച്ചു! ആ ട്വീറ്റുകൾക്ക് പിന്നിൽ 39കാരൻ... പിടിയിലായി

English summary
media report; a vip behind of gunda binu's birthdy party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X