Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമറിനെ രണ്ട് മണ്ഡലങ്ങളിലും 'തോല്‍പിച്ച' മാധ്യമങ്ങള്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളതെ തോല്‍പിക്കാന്‍ ബിജെപിക്കാരെക്കാളും പിഡിപിക്കാരെക്കാളും ഒക്കെ ആവേശം രാജ്യത്തെ മാധ്യമങ്ങള്‍ക്കായിരുന്നു എന്ന് വേണം പറയാന്‍. എന്നാല്‍ താനങ്ങനെ തോറ്റിട്ടില്ലെന്ന മറുപടിയുമായി ഒമര്‍ ട്വിറ്ററിലൂടെ രംഗത്ത് വന്നു.

ബീവാര്‍, സോനാവര്‍ മണ്ഡലങ്ങളില്‍ നിന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും ആയ ഒമര്‍ അബ്ദുള്ള ജനവിധി തേടിയിരുന്നത്. രണ്ട് മണ്ഡലങ്ങളിലും ഒമര്‍ തോറ്റു എന്നാണ് മിക്ക മുഖ്യധാര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

Omar Abdulla

എന്നാല്‍ ഒമര്‍ രണ്ടിടത്തും തോറ്റിരുന്നില്ല. സോനാവറില്‍ മാത്രമാണ് അദ്ദേഹം പരാജയം ഏറ്റുവാങ്ങിയത്. പിഡിപിയുടെ ആഷറഫ് മിര്‍ ആണ് അദ്ദേഹത്തെ തോല്‍പിച്ചത്.

ബീവാറിലെ ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ അദ്ദേഹത്തെ അവിടെ തോല്‍പിക്കുകയായിരുന്നു. എന്നാല്‍ അന്തിമ ഫലം വന്നപ്പോള്‍ വിജയം ഒമറിന് തന്നെ. നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഒമര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.

പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങുമ്പോഴും ട്വിറ്ററില് സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ് ഒമര്‍ അബ്ദുള്ള. താന്‍ ബീവാറിലും തോറ്റു എന്ന വാര്‍ത്ത കൊടുത്ത മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+