കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സുരക്ഷ ഉദ്യോഗസ്ഥൻ ബിജെപി യോഗത്തിൽ; യോഗം ത്രിപുരയിൽ ഭരണം പിടിച്ചെടുക്കാൻ, ഞെട്ടിക്കുന്ന സംഭവം

Google Oneindia Malayalam News

ദില്ലി: ബിജെപി-ആർഎസ്എസ് യോഗത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷേടാവും പങ്കെടുത്തത്തിൽ പ്രതിഷേധം രൂക്ഷം. ദേശീയ സുരക്ഷ ഉപദേഷ്ടാവാണ് ബിജെപി യോഗത്തിൽ പങ്കെടുത്തത്. ത്രിപുരയിലെ ഭരണം പിടിച്ചെടുക്കാൻ കഴിയുമോ എന്ന് ചർച്ചചെയ്യാനായിരുന്നു യോഗം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ വസതിയിലായിരുന്നു യോഗം നടന്നത്.

ഇതിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്ത് വന്നു. സംഭവം ഞെട്ടിപ്പിക്കുന്നതാണെമന്ന് സിപിഎം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങൾ ചര്‍ച്ചചെയ്ത യോഗത്തില്‍ മേഘാലയ, നാഗാലാന്‍ഡ് ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളും ചർച്ചയായിരുന്നെന്നാണ് റിപ്പോർട്ട്. വിഷയം ഗൗരവമായി കാണണമെന്നും വലിയ ചട്ടലംഘനമാണ് നടന്നതെന്നും സിപിഎം അഭിപ്രായപ്പെട്ടു.

ദീർഘ നാൾ പരിചയം

ദീർഘ നാൾ പരിചയം

രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കവെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച പരിചയം ഡോവലിനുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് അദ്ദേഹത്തെ ബിജെപി യോഗത്തിൽ ഉൾപ്പെടുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആഭ്യന്തര മന്ത്രി വ്യക്തമാക്കണം

ആഭ്യന്തര മന്ത്രി വ്യക്തമാക്കണം

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എങ്ങനെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെപ്പോലൊരാള്‍ പങ്കെടുക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഞെട്ടിപ്പിക്കുന്ന വിവരം

ഞെട്ടിപ്പിക്കുന്ന വിവരം

തിരഞ്ഞെടുപ്പു ചർച്ചയിൽ ഡോവൽ പങ്കെടുത്തതായി ചില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശരിയാണെങ്കിൽ ഇത് ഞെട്ടിപ്പിക്കുന്ന വിവരങ്ങലാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ പോലെ മുതിർന്ന സർ‌ക്കാർ ഉദ്യോഗസ്ഥൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ എങ്ങനെയാണു പങ്കെടുക്കുന്നത്? ആഭ്യന്തരമന്ത്രി ഉടൻതന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. എന്നാണ് സിപിഎം പ്രസ്താവനയിൽ പറഞ്ഞത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തെഴുതി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തെഴുതി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എകെ ജോട്ടിക്ക് ഇക്കാര്യം വ്യക്തമാക്കി കത്തെഴുതിയെന്നും ഭരണസംവിധാനങ്ങളെ തിരഞ്ഞെടുപ്പു വിജയത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിലൊന്നാണ് യോഗമെന്നും സിപിഎം തൃപുര സെക്രട്ടറി ബിജൻ ധർ ആരോപിച്ചു.

English summary
The CPI-M on Monday, citing media reports, said it was "shocking" that National Security Adviser Ajit Doval attended a meeting at Home Minister Rajnath Singh's house to discuss the election strategy in Tripura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X