'മാധ്യമങ്ങൾ കംഗാരു കോടതികളാകുന്നു;പ്രതികരിക്കാത്തത് ബലഹീനതയായി കാണരുത്':ചീഫ് ജസ്റ്റിസ്
ദില്ലി: മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. മാധ്യമങ്ങൾ കംഗാരു കോടതികളായി വിചാരണ നടത്തുകയാണെന്നും സമൂഹമാധ്യമങ്ങൾ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റാഞ്ചി ഹൈക്കോടതിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആയിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമര്‍ശനം.
ജഡ്ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ജഡ്ജിമാർ ഉടൻ പ്രതികരിക്കണമെന്നില്ല. ദയവു ചെയ്ത് അതൊരു ബലഹീനതയോ നിസ്സഹായതയോ ആയി തെറ്റിദ്ധരിക്കരുത്, അദ്ദേഹം പറഞ്ഞു.

കേസുകൾ തീർപ്പാക്കുന്നതിൽ മാധ്യമ വിചാരണകൾ വഴികാട്ടിയാകില്ല. അനുഭവപരിചയമുള്ള ജഡ്ജിമാർ പോലും തീരുമാനമെടുക്കാൻ പ്രയാസപ്പെടുന്ന ചില കേസുകളിൽ മാധ്യമങ്ങൾ കംഗാരു കോടതികൾ നടത്തുന്നത് കാണുന്നുണ്ട്.നീതി നിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവരമില്ലാത്ത തരത്തിലുള്ള പ്രത്യേക അജണ്ടയോടെ നടത്തുന്ന സംവാദങ്ങൾ ആരോഗ്യകരമായ ജനാധിപത്യത്തിന് ഹാനികരമാണ്, അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നീതി നടപ്പാക്കുന്നതിനിടെ ഇക്കാര്യങ്ങൾ പ്രതികൂലമായി ബാധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ മറന്ന് മുന്നോട്ട് നീങ്ങുന്നത് ജനാധിപത്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണ്. അച്ചടി മാധ്യമങ്ങൾക്ക് ഇപ്പോഴും ഒരുപരിധി വരെ വിശ്വാസ്യത ഉണ്ട്. എന്നാൽ ദൃശ്യമാധ്യമങ്ങളുടെ സ്ഥിതി അത്തരത്തിലല്ല. അവർ കാണിച്ചതും പറഞ്ഞതുമായ കാര്യങ്ങൾ നിമിഷ നേരം കൊണ്ടാണ് അപ്രത്യക്ഷമാകുന്നത്. അതിലും മോശമാണ് സാമൂഹിക മാധ്യമങ്ങള്‍'.
സ്വയം നിയന്ത്രണം നടപ്പാക്കണമെന്നാണ് മാധ്യമങ്ങളോട് പറയാനുള്ളത്. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നാണ് ഇലക്ട്രോണിക് മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളോടും പറയാനുള്ളത്. ജനങ്ങളെ ബോധവൽക്കരിക്കാനും രാജ്യത്തെ ഊർജസ്വലമാക്കാനും ഇലക്ട്രോണിക് മാധ്യമങ്ങൾ അവരുടെ ശബ്ദം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications