Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോളോ-650 നിര്‍ദ്ദേശിക്കാന്‍ കമ്പനി ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ സൗജന്യങ്ങള്‍ നല്‍കി: മെഡിക്കല്‍ സംഘടന

ന്യൂഡൽഹി: മൈക്രോ ലാബ്‌സ് ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ മരുന്നായ ഡോളോ 650-ന് പ്രചാരണം നൽകുന്നത് ഡോക്ടർമാർക്കും മറ്റും ആയിരം കോടി രൂപയുടെ സൗജന്യം നൽകിയെന്ന് മെഡിക്കൽ റെപ്പുമാരുടെ സംഘടനയുടെ വെളിപ്പെടുത്തൽ. സുപ്രീം കോടതിയെയാണ് ഇക്കാര്യം സംഘടന അറിയിച്ചത്. ഈ ആരോപണത്തെക്കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. കോവിഡ് -19 മഹാമാരിയുടെ കാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന പാരസെറ്റമോൾ മരുന്നായിരുന്നു 'ഡോളോ'.

ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖ് ആണ് സുപ്രീം കോടതിയിൽ ഈ ആരോപണം ഉന്നയിച്ചത്. "ഡോളോ കമ്പനി 650 മില്ലിഗ്രാം ഫോർമുലേഷനായി 1,000 കോടി രൂപ സൗജന്യമായി നൽകിയിട്ടുണ്ട്. യുക്തിരഹിതമായ ഡോസ് കോമ്പിനേഷനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്," അഭിഭാഷകൻ പറഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (സിബിഡിടി) റിപ്പോർട്ടാണ് തന്റെ വിവരങ്ങളുടെ ഉറവിടമായി അദ്ദേഹം ഉദ്ധരിച്ചത്.

dolo

ഈ കേൾക്കുന്നത് തന്റെ കാതുകൾക്ക് സംഗീതമല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് ബാധിതനായി ചികത്സയിൽ കഴിയുന്ന വേളയിൽ തനിക്കും നൽകിയിരുന്നത് ഡോളോ 650 ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.ഗൗരവമേറിയ ഈ വിഷയത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നാടാരാജിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. മരുന്നുകൾക്ക് പ്രചാരണം നൽകുന്നതിന് ഡോക്ടർമാർക്കും മറ്റും ഫർമസ്യൂട്ടിക്കൽ കമ്പനികൾ സൗജന്യങ്ങൾ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

അതേസമയം, മൈക്രോ ലാബ്‌സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടർമാ ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ആദായ നികുതി വകുപ്പിനോട് നിർദ്ദേശിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മൈക്രോ ലാബ്‌സിന്റെ ഓഫീസുകളിൽ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍

പിന്നാലെയായിരുന്നു ഡോളോ 650 ഉൾപ്പെടെയുള്ളവയുടെ നിർമ്മാതാക്കളായ മൈക്രോ ലാബ്‌സിന്റെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യാൻ ഡോക്ടർമാർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കും വിദേശയാത്ര ഉൾപ്പെടെയുള്ള സൗജന്യങ്ങൾ കമ്പനി നൽകിയിരുന്നതായി കണ്ടെത്തിയത്. ഇതിനായി ആയിരം കോടി രൂപയോളമാണ് കമ്പനി ചെലവാക്കിയതെന്ന് കണ്ടെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+