കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ആരോഗ്യസ്ഥിതി ആശുപത്രി അധികൃതര്‍ മറച്ചുപിടിക്കുന്നു?

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വീണ്ടും അഭ്യൂഹതകള്‍ പരക്കുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിനെക്കാള്‍ ഗുരതരമാണ് ജയലളിതയുടെ ആരോഗ്യനിലയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 8നാണ് ഒടുവിലായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്. ആരോഗ്യനിലയെക്കുറിച്ച് പൂര്‍ണമായും വ്യക്തമാക്കാതെയാണ് ബുള്ളറ്റിന്‍. എന്തു ചികിത്സയാണ് നല്‍കുന്നതെന്നും എന്താണ് യഥാര്‍ഥ രോഗമെന്നും മെഡിക്കല്‍ ബുള്ളറ്റിനിലില്ല. അതിന് മുന്‍പിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

 jayalalithaa

ഇതിനുശേഷവും മെഡക്കില്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള വ്യക്തമായ സൂചനയും ലഭിക്കാത്ത തരത്തിലായിരുന്നു ഇവ. സര്‍ക്കാരിലെ ഉന്നതര്‍ മെഡിക്കല്‍ വിവരങ്ങള്‍ പുറത്താകരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് കടുത്ത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തുടക്കത്തില്‍ മുഖ്യമന്ത്രിക്ക് പനിയാണെന്നായിരുന്നു ആശുപത്രിയില്‍ നിന്നും അറിയിച്ചിരുന്നത്. ജയലളിത സാധാരണ രീതിയിലുള്ള ഭക്ഷണം കഴിച്ചു വിശ്രമിക്കുകയാണെന്നും ഉടന്‍ ആശുപത്രിവിടുമെന്നും അറിയിച്ചു. പിന്നീട് നാളുകള്‍ കഴിഞ്ഞിട്ടും ജയലളിത ആശുപത്രിയില്‍തന്നെ തുടര്‍ന്നതോടെയാണ് സംശയം വര്‍ധിച്ചത്. തമിഴ്‌നാട്ടില്‍ ഏകാധിപത്യമാണെന്ന് സൂചിപ്പിക്കുന്നതാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയിലുള്ള ദുരൂഹതയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

English summary
Medical bulletins on Jayalalithaa’s health hide more than they reveal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X