പീഡന ശ്രമം;കോളേജ് പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ പൊതിരെ തല്ലി,വീഡിയോ
മുംബൈ: സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോളേജ് പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ പൊതിരെ തല്ലി. മഹാരാഷ്ട്രയിലെ വസന്ത് റാവു നായിക് മെഡിക്കല്‍ കോളേജിലാണ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ പെരുമാറിയത്. അധ്യാപകനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ഇയാള്‍.
ഡ്യുട്ടി സമയത്ത് ലാബില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയും കടന്നു പിടിക്കുകയുമായിരുന്നെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി ഒച്ചവച്ചതിനെ തുടര്‍ന്നെത്തിയ സഹപാഠികളും പെണ്‍കുട്ടിയും ചേര്‍ന്ന് പ്രൊഫസറെ തല്ലി ചതയ്ക്കുകയായിരുന്നു. സംഭവത്തില്‍ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.

പ്രൊഫസര്‍ക്കെതിരെ മുന്‍പും വിദ്യാര്‍ത്ഥിനികളില്‍ നിന്ന് പരാതി ലഭിച്ചിരുന്നതായി കോളേജ് ഡീന്‍ ഡോ. അശോക് രാത്തോഡ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രത്യേക കമ്മിറ്റി രൂപവത്ക്കരിച്ച് അന്വേഷണം നടത്തുമെന്നും ഡോ രാത്തോഡ് പറഞ്ഞു. കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനികളാണ് പ്രകോപിതരായി പ്രൊഫസറെ ആക്രമിച്ചത്.












Click it and Unblock the Notifications