വൈദ്യശാസ്ത്രത്തിലെ അത്ഭുതം;നവജാതശിശു രക്ഷപ്പെട്ടു

വിശാഖപട്ടണം സ്വദേശികളായ പുഷ്പലക്ഷ്മി മണി, എംവി വംശി എന്നിവരുടെ ആണ്‍കുഞ്ഞാണ് അത്ഭുകരമായി രക്ഷപ്പെട്ടത്. ദമ്പതികളുടെ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കുഞ്ഞ് ജനിയ്ക്കുന്നത്. ഗര്‍ഭാവസ്ഥയുടെ 25 ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത്. ആന്ധ്ര തീരത്ത് ജനിയ്ക്കുന്ന ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞാണിത്. മൂന്ന് മാസത്തിന് ശേഷം ഇപ്പോള്‍ കുഞ്ഞിന്റെ ശരീര ഭാരം 2.1 കിലോഗ്രാം ആയിട്ടുണ്ട്.
നവജാത ശിശുവിന്റെ ശരീരഭാരം 2.5 കിലോഗ്രം മുതല്‍ 3 കിലോഗ്രാം വരെയാണ് വേണ്ടത്. മണിപ്പാല്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് നല്‍കിയ ചികിത്സാ രീതികളെപ്പറ്റി മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍ സായ് സുനില്‍ കിഷോര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടാണ് കുഞ്ഞിനെ തിരിച്ച് കിട്ടിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications