കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണം കൊലപാതകമായിരുന്നോ ??? രഹസ്യവിവരങ്ങള്‍ അപ്പോളോ ആശുപത്രി കോടതിക്ക് കൈമാറും..!!

ജയലളിതയുടെ മരണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും കോടതിയിലേക്ക്. അപ്പോളോ ആശുപത്രി സീല്‍ ചെയ്ത കവറില്‍ വിവരങ്ങള്‍ സമര്‍പ്പിക്കും.

Google Oneindia Malayalam News

ചെന്നൈ:തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിക്ക് കൈമാറും. ജയലളിതയുടെ അപ്പോളോ ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുക.

ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും മറനീക്കിയിട്ടില്ല. മദ്രാസ് ഹൈക്കോടതി തന്നെ ജയലളിതയുടെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാരിനോട് ചികിത്സയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

മുദ്രവച്ച കവറിൽ കൈമാറ്റം

കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ ചികിത്സാവിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഡിസ്ചാര്‍ച്ച് സമ്മറിയും ആശുപത്രി കോടതിയില്‍ സമര്‍പ്പിക്കും.

മുൻ നിലപാട് തിരുത്തി

മദ്രാസ് ഹൈക്കോടതി കേസ് ആദ്യം പരിഗണിച്ചപ്പോള്‍ ചികിത്സാവിവരങ്ങള്‍ പുറത്ത് വിടാന്‍ അപ്പോളോ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. ജയലളിതയുമായി രക്തബന്ധമുള്ളവര്‍ക്ക് മാത്രമേ ചികിത്സാ വിവരങ്ങള്‍ കൈമാറാനാവൂ എന്നായിരുന്നു ആശുപത്രിയുടെ നിലപാട്.

കേസ് മാറ്റി

കേസ് രണ്ടാമത് പരിഗണിച്ചപ്പോള്‍ വിവരം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 23ലേക്ക് മാറ്റി. ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിപന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മറ്റു ഹർജികളിൽ തീരുമാനമായില്ല

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മൂന്ന് ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ച് മാത്രമേ ഇവ പരിഗണിക്കണമോയെന്ന് കോടതി തീരുമാനമെടുക്കുകയുള്ളൂ. ഇവയൊന്നും തന്നെ ജയലളിതയുടെ രക്തബന്ധത്തിലുള്ളവര്‍ സമര്‍പ്പിച്ചതല്ല എന്നതിനാലാണ് കോടതി നടപടി.

അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് എഐഎഡിഎംകെ പ്രവര്‍ത്തകനായ പിഎ ജോസഫാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.വിരമിച്ച് മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെട്ട് സമിത കേസ് അന്വേഷിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതേത്തുടര്‍ന്നാണ് ജയലളിതയുടെ മരണത്തില്‍ കോടതിയും സംശയം പ്രകടിപ്പിച്ചത്.

കോടതിക്കും സംശയം

ജയലളിതയുടെ മൃതദേഹം സംസ്‌കരിക്കാത്തതും ആര്‍ഡിഒ മൃതദേഹം കണ്ടിട്ടില്ലാത്ത സാഹചര്യവും കോടതി സംശയത്തോടെയാണ് നിരീക്ഷിച്ചത്. ചികിത്സയിക്കിടെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജയലളിത ആരോഗ്യവതിയായിരുന്നു. പിന്നെങ്ങനെ അവര്‍ മരിച്ചുവെന്നും കോടതി സംശയമുന്നയിച്ചു.

സംശയ നിവാരണത്തിന് കോടതി

സംശയ നിവാരണത്തിന് കോടതി ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതുള്‍പ്പെടെ ഉള്ള സാധ്യതകളെക്കുറിച്ചും ആരാഞ്ഞു. ഇതേ തുടര്‍ന്നാണ് ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചത്.

പുതുമയില്ലാതെ റിപ്പോർട്ട്

നേരത്തെ ജയലളിതയുടെ മരണവും ചികിത്സയും സംബന്ധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട ഈ റിപ്പോര്‍ട്ടില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിത ചികിത്സയില്‍ ഇരിക്കുമ്പോള്‍ പുറത്ത് വിട്ട വിവരങ്ങള്‍ക്കപ്പുറമുള്ള വിവരങ്ങളൊന്നുമില്ലായിരുന്നു.

English summary
Medical reports related to the death of Jayalalitha will be submiited in Madras High Court. Apollo Hospital will be submitting the reports in sealed cover.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X