കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയേഴ്‌സിന് അഭിവാദ്യമര്‍പ്പിക്കാന്‍ തല മൊട്ടയടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ റാലി!!

  • By S Swetha
Google Oneindia Malayalam News

സെയ്ഫായ്: ഉത്തര്‍പ്രദേശിലെ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ 150 പേരടങ്ങുന്ന സംഘം മൊട്ടയടിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനത്തോടെ നമസ്‌കരിക്കുന്ന സംഭവത്തിന്റെ വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സംഭവം കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. റാഗിംഗ് തടയാന്‍ സര്‍വകലാശാലയില്‍ പ്രത്യേക സ്‌ക്വാഡുകളുണ്ടെന്നും സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ് കുമാര്‍ അവകാശപ്പെട്ടു.

<br> മഴ മാറി... പ്രളയം, ഉരുൾപൊട്ടൽ എല്ലാം മറന്നു; ഖനനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു!
മഴ മാറി... പ്രളയം, ഉരുൾപൊട്ടൽ എല്ലാം മറന്നു; ഖനനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു!

'അത്തരം പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കുന്നു, കൂടാതെ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആന്റി റാഗിംഗ് കമ്മിറ്റികള്‍ കോളജിലുണ്ട്. റാഗിംഗിനെക്കുറിച്ച് പരിശോധന നടത്താന്‍ സര്‍വകലാശാലയിലെ ഓരോ സ്ഥലത്തും പ്രത്യേക സ്‌ക്വാഡും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് റാഗിംഗ് വിരുദ്ധ സമിതിയിലേക്കോ അവരുടെ വാര്‍ഡന്‍മാരോടോ പരാതിപ്പെടാം. 'ബന്ധപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിദ്യാര്‍ത്ഥികളെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ വിഷമിക്കേണ്ടതില്ലെന്ന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ragging-

ദൂരത്തുനിന്ന് ചിത്രീകരിച്ച വീഡിയോകളില്‍ ആദ്യത്തേതില്‍, തല മൊട്ടയടിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, വെളുത്ത കോട്ട് ധരിച്ച് നടക്കുന്നത് കാണാം. രണ്ടാമത്തെ വീഡിയോയില്‍ വീഡിയോയില്‍ ജോഗിംഗും ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സല്യൂട്ട് ചെയ്യുന്നതും കാണാം. മൂന്നാമത്തെ വീഡിയോയില്‍, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീപം നില്‍ക്കുന്നത് കാണാം. എന്നിരുന്നാലും, റാഗിംഗ് തടയാന്‍ അദ്ദേഹം നടപടിയൊന്നും എടുക്കുന്നില്ല. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവിന്റെയും അഖിലേഷ് യാദവിന്റെയും ജന്മഗ്രാമമാണ് സെയ്ഫായ്. സമാജ്വാദി പാര്‍ട്ടിയുടെ നിലവിലെ നേതാവ് കൂടിയായ അഖിലേഷ് യാദവിന്റെ കുടുംബം ഇപ്പോഴും ഗ്രാമത്തില്‍ താമസിക്കുന്നു.

സഹപാഠികള്‍ റാഗ് ചെയ്തതിനെ തുടര്‍ന്ന് പതിനാലുകാരന്‍ ഹൈദരാബാദില്‍ ആത്മഹത്യക്ക് ശ്രമിച്ചത് കഴിഞ്ഞ മാസമാണ്. തമിഴ്നാട്ടിലെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തത് റാഗിംഗിനെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ അന്നത്തെ കേന്ദ്ര എച്ച്ആര്‍ഡി മന്ത്രി പ്രകാശ് ജാവദേക്കര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച റാഗിംഗ് പരാതികളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2015 ല്‍ 423 ല്‍ ആയിരുന്നത് രണ്ട് വര്‍ഷത്തിന് ശേഷം 901 ആയി ഉയര്‍ന്നു.

English summary
Medical students forced to shave heads, salute seniors in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X