കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്നത് കോയമ്പത്തൂരില്‍, മലയാളികള്‍ അറസ്റ്റില്‍

കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ 23 ട്രക്കുകള്‍ പ്രദേശവാസികള്‍ തടഞ്ഞു. ആശുപത്രി മാലിന്യങ്ങള്‍ നിറച്ച ട്രക്കുകളാണ് നാട്ടുക്കാരും സാമൂഹിക പ്രവര്‍ത്തകരും തടഞ്ഞത്.

  • By ഭദ്ര
Google Oneindia Malayalam News

കോയമ്പത്തൂര്‍: കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ 23 ട്രക്കുകള്‍ പ്രദേശവാസികള്‍ തടഞ്ഞു. ആശുപത്രി മാലിന്യങ്ങള്‍ നിറച്ച ട്രക്കുകളാണ് നാട്ടുക്കാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞത്.

കോയമ്പത്തൂരിലെ കൃഷി സ്ഥലം പാട്ടിത്‌ന് എടുത്ത മലയാളിയാണ് സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. രണ്ടാഴ്ച മുന്‍പാണ് ആശുപത്രി മാലിന്യങ്ങള്‍ നിറച്ച ലോറികള്‍ ഇവിടെ എത്താന്‍ തുടങ്ങിയത്. പ്രദേശവാസികളുടെ പരാതിയില്‍ സ്ഥലം ഉടയമയെ ഉള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ മുഹമ്മദ് ഏലിയാസ് ആണ് 75 സെന്റ് സ്ഥലം കോയമ്പത്തൂര്‍ സ്വദേശി ചെല്ലപ്പന്റെ കയ്യില്‍ നിന്നും പാട്ടത്തിന് എടുത്തത്.

 plastic

സ്ഥലം ഉടമയായ ചെല്ലപ്പന്റെ കയ്യില്‍ നിന്നും ഒരു മാസം മുന്‍പാണ് 8000 രൂപയ്ക്ക് സ്ഥലം പാട്ടത്തിന് മലയാളി ടുത്തത്. സ്ഥലം എടുക്കുമ്പോള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ലെന്ന് പ്രത്യേകം പറഞ്ഞിരുന്നതായി ചെല്ലപ്പന്റെ മകന്‍ പറയുന്നു. എന്നാല്‍ രണ്ട് ആഴ്ച മുന്‍പാണ് ആശുപത്രി മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങിയത് എന്ന് നാട്ടുകാര്‍ പറയുന്നു. ഏത് തരത്തിലുളള മാലിന്യമാണ് നിക്ഷേപിക്കുന്നത് എന്ന് പിതാവ് അറിഞ്ഞിരുന്നില്ലെന്നും സംഭവം അറിഞ്ഞപ്പോള്‍ സ്ഥലം തിരികെ നല്‍കാനും മാലിന്യം വൃത്തിയാക്കാനും അറിയിച്ചിരുന്നു എന്നും മകന്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസ് കേസ് എടുത്തു. ചെല്ലപ്പന്‍, ഏലിയാസ് ഉള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് നിക്ഷേപിച്ചത് ആസുപത്രി മാലിന്യങ്ങള്‍ തന്നെയാണോ എന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിലധികമായി കോയമ്പത്തൂര്‍കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
Angry members of the public along with environmental activists seized as many as 23 trucks from Kerala that were surreptitiously filled with wastes including medical wastes, which was being taken to an agricultural land in the outskirts of Coimbatore for dumping.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X