ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായത് നല്ലെതെന്ന് സിനിമാതാരം
കേരള ഹൗസില്‍ ബീഫ് വിതരണം നടത്തിയെന്ന ആരോപണം കത്തിപ്പടരുമ്പോള്‍ സിനിമാതാരങ്ങളും പ്രതികരിക്കുന്നു. ഇന്ത്യയില്‍ നട്ടെല്ലുള്ള ആളുകള്‍ ഇല്ലാതെ പോയതു അപമാനകരം തന്നെ. എന്നാല്‍, കേരളമെങ്കിലും ബീഫിനെതിരെ പ്രതികരിച്ചത് നല്ലൊരു കാര്യമാണ്. എഴുത്തുകാരിയും നടിയുമായ മീന കന്തസാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്നാണ് സിനിമാതാരം മീന കന്തസാമി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് മീന തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒരാള്‍പ്പൊക്കം' എന്ന ചിത്രത്തിലൂടെയാണ് മീന കന്തസാമി സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്.

എഴുത്തുകാരി, ആക്ടീവിസ്റ്റ് എന്നിങ്ങനെ മീന അറിപ്പെട്ടിരുന്നു. അഭിപ്രായ പ്രകടനം നടത്തി പല വിവാദങ്ങളിലുംപ്പെട്ട എഴുത്തുകാരിയാണ് മീന കന്തസാമി. ബീഫ് കഴിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഇനിയും താന്‍ ബീഫ് കഴിക്കുമെന്നും മീന നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
സമൂഹത്തില്‍ ലിംഗസമത്വം ഉറപ്പുവരുത്താന്‍ സ്ത്രീകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് പറഞ്ഞയാളാണ് മീന കന്തസാമി. തമിഴ്‌നാട്ടുകാരിയായ മീന കന്തസാമി ഒട്ടേറെ കവിതകളും നോവലുകളും എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications