Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരയും രാജീവും മരിച്ചപ്പോള്‍ ആര്‍ക്കാണ് ഗുണം ലഭിച്ചത്... രാഹുലിനോട് മീനാക്ഷി ലേഖിയുടെ ചോദ്യം!!

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ ബിജെപിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ വിടാതെ ബിജെപി. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ബിജെപി എംപി മീനാക്ഷി ലേഖിയുടെ മറുപടി. വളരെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ നടത്തിയത്. ആദ്യം ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തില്‍ നിന്ന് നേട്ടമുണ്ടായത് ആര്‍ക്കാണെന്ന് കോണ്‍ഗ്രസ് പറയണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.

1

അതേസമയം ബിജെപി ശക്തമായ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയര്‍ത്തുന്നത്. രാഹുല്‍ തീവ്രവാദികളോട് അനുകമ്പയുള്ളയാളാണെന്നായിരുന്നു ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു ആരോപിച്ചത്. മൂന്ന് ചോദ്യങ്ങളായിരുന്നു നേരത്തെ രാഹുല്‍ ഉന്നയിച്ചത്. ആര്‍ക്കാണ് ആക്രമണത്തിന്റെ രാഷ്ട്രീയ നേട്ടം ലഭിച്ചത്. ആക്രമണത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എവിടെ, സുരക്ഷാ വീഴ്ച്ചയ്ക്ക് ഉത്തരവാദികള്‍ ആരൊക്കെ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

രാഹുല്‍ സുരക്ഷ സേനയെയാണ് ചോദ്യം ചെയ്യുന്നതെന്നും, യഥാര്‍ത്ഥ കുറ്റവാളികളായ പാകിസ്താനെ അദ്ദേഹം ചോദ്യം ചെയ്യുന്നില്ലെന്നും, നിങ്ങളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും നരസിംഹ റാവു പറഞ്ഞു. അതേസമയം ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി വധത്തിന് ശേഷം കോണ്‍ഗ്രസിന് അനുകൂലമായി തന്നെ തിരഞ്ഞെടുപ്പ് വിധിയുണ്ടായിരുന്നു. രാജീവിന്റെ വധത്തിന് മുമ്പ് കോണ്‍ഗ്രസ് മോശം പ്രകടനം നടത്തിയ പല സംസ്ഥാനത്തും അദ്ദേഹത്തിന്റെ വധത്തിന് ശേഷം തൂത്തുവാരാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

അതേസമയം കോണ്‍ഗ്രസ് മറ്റൊരു ചോദ്യവും ഇതിന് പിന്നാലെ ഉന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ട് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം നല്‍കിയില്ലെന്നാണ് ചോദ്യം. തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനും ഫോട്ടോ ഷൂട്ടുകള്‍ക്കും ശേഷം രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബത്തെ മറന്നെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അവരുടെ കുടുംബത്തിന് തൊഴിലോ, നഷ്ടപരിഹാരമോ നല്‍കിയില്ല. ജനങ്ങളോട് യാചിക്കേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+