Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോമൂത്രം കുടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗുരുതരരോഗം സുഖപ്പെട്ടു!!പറഞ്ഞുവരുന്നത്..?

ദില്ലി: ഗോമൂത്രം കുടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗുരുതര രോഗം സുഖപ്പെട്ടെന്ന അവകാശവാദവുമായി ബിജെപി എംപി മീനാക്ഷി ലേഖി. ലോക്‌സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മീനാക്ഷി ലേഖിയുടെ പരാമര്‍ശം. പശുക്കശളുമായി ബന്ധപ്പെട്ട ശാസ്ത്ര സാധ്യതകള്‍ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് വികസിപ്പിക്കണമെന്നും മീനാക്ഷി ലേഖി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മീനാക്ഷി ലേഖി പറഞ്ഞത്: മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നയാള്‍ക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഗോമൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അപ്രകാരം ചെയ്തപ്പോള്‍ അയാള്‍ വേഗം സുഖപ്പെട്ടു.

മരുന്ന് മരുന്നു തന്നെയാണെന്ന് മീനാക്ഷി ലേഖിയുടെ പരാമര്‍ശത്തിനു ശേഷം സ്പീക്കര്‍ സുമിത്ര മഹാജന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഗോമങ് ഉത്പതക്കിന്റെ കീഴില്‍ കര്‍ണാലില്‍ ഒരു ജീനോം സെന്റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് ലേഖിയുടെ പരാമര്‍ശത്തിനു മറുപടിയായി കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ് പറഞ്ഞു.

meenakshi-lekhi

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ദൈവം കൈവിട്ട നാടായെന്നും കേരളത്തില്‍ അരങ്ങേറുന്നത് താലിബാനിസം ആണെന്നും സമീപകാലത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മീനാക്ഷി ലേഖി പറഞ്ഞു. അക്രമങ്ങള്‍ തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ലേഖി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+