ആയുധക്കടത്താരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തതില്‍ ട്വിസ്റ്റ്; ആയുധം വെച്ചത് യുപി പൊലീസ് തന്നെ?
മീററ്റ്: ആയുധക്കടത്ത് ആരോപിച്ച് മീററ്റിലെ കോച്ചിംഗ് സെന്റര്‍ അധ്യാപകനെ അറസ്റ്റ് ചെയ്ത ഉത്തര്‍ പ്രദേശ് പൊലീസിന്റെ നടപടി വിവാദത്തില്‍. അധ്യാപകന്റെ ടൂ വീലറില്‍ പൊലീസ് തന്നെയാണ് ആയുധം വെച്ചത് എന്നാണ് ഉയരുന്ന ആരോപണം. ഇത് സംബന്ധിച്ച് പുറത്ത് വന്ന സി സി ടി വി ദൃശ്യങ്ങള്‍ വിവാദത്തിന് ആക്കം കൂട്ടി. മീററ്റ് ജില്ലയിലെ ഖാര്‍ഖോഡയിലുള്ള കോച്ചിംഗ് സെന്റര്‍ അധ്യാപകനായ അങ്കിത് ത്യാഗിയുടെ അറസ്റ്റാണ് വിവാദമായിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അങ്കിത് ത്യാഗിയുടെ വീടിന്റെ ഗേറ്റ് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ പ്രവേശിക്കുന്നതും ഇവരില്‍ ഒരാള്‍ വീടിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ പിസ്റ്റള്‍ എന്ന് തോന്നിപ്പിക്കുന്നത് സാധനനം വെക്കുന്നതുമാണ് സി സി ടി വിയില്‍ പതിഞ്ഞിരിക്കുന്നത്. തുടര്‍ന്ന് പൊലീസുകാര്‍ വീടിന് അകത്തുള്ള അങ്കിതിനെ പിടികൂടി പുറത്തേക്ക് കൊണ്ടുവരുന്നതും ബൈക്കില്‍ നിന്ന് പിസ്റ്റള്‍ വീണ്ടെടുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

അങ്കിത് ത്യാഗിയുടെ കുടുംബവും അയല്‍പക്കത്തെ കുടുംബവും തമ്മിലുള്ള അസ്വാരസ്യമാണ് സംഭവങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സൂചന. ഈ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പൊലിസുകാര്‍ തോക്ക് ബൈക്കില്‍ കൊണ്ടുവെച്ചതെന്നും അധ്യാപകനെ അറസ്റ്റ് ചെയ്തതെന്നുമാണ് അങ്കിത് ത്യാഗിയുടെ കുടുംബം ആരോപിക്കുന്നത്. അങ്കിതിന്റെ സഹോദരി രാഖി കൈക്കുഞ്ഞിനേയുമെടുത്ത് സി സി ടി വി ദൃശ്യങ്ങളുമായി ഐജിയുടെ ഓഫീസിലെത്തിയിരുന്നു.
എന്നാല്‍ ഐജി രാഖിയെ കാണാന്‍ കൂട്ടാക്കിയില്ല. ഒരു രാത്രി മുഴുവന്‍ രാഖി ഓഫീസിന് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു. പിറ്റേന്നാണ് രാഖിയ്ക്ക് ഐജിയെ കാണാന്‍ സാധിച്ചത്. തന്റെ സഹോദരനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും പൊലീസുകാര്‍ തന്നെയാണ് പിസ്റ്റള്‍ വാഹനത്തില്‍ വെച്ചതെന്നും രാഖി പറഞ്ഞു. ഐജിയെ രാഖി കണ്ട് ദൃശ്യങ്ങള്‍ സമര്‍പ്പിച്ചു. ഇതിന് ശേഷം അങ്കിതിനെ വിട്ടയയ്ക്കുകയും ചെയ്തു.
പൊലീസുകാരുടെ പെരുമാറ്റത്തില്‍ സംശയാസ്പദമായ എന്തോ ഉണ്ടെന്ന് തോന്നുന്നു എന്നും തങ്ങള്‍ അന്വേഷണം നടത്തുകയാണ് എന്നും റൂറല്‍ എസ് പി കമലേഷ് ബഹാദൂര്‍ സിംഗ് പറഞ്ഞു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications