ബിജെപി നേതാവ് ഭാര്യയെ വെടിവെച്ചു കൊന്നു; സംഭവം നടന്നത് രൂക്ഷ തര്‍ക്കതിനൊടുവില്‍
ലക്‌നൗ: ബിജെപി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് കുല്‍ദീപ് ടോമറാണ് ഭാര്യയെ വെടിവെച്ചു കൊന്നത്. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ ടോമര്‍ ഭാര്യ പൂനത്തിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.
വെടിയേറ്റ പൂനത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യയെ വെടിവെച്ചതിനു ശേഷം ടോമര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് ബിജെപി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നത്.

തന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ടോമര്‍ ഭാര്യയെ വെടിവെച്ചത്. വെടിവെച്ചതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ടോമറിനെ അദ്ദേഹത്തിന്റെ ബന്ധു പിന്തിരിപ്പിക്കുകയായിരുന്നു. കേസില്‍ പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി.












Click it and Unblock the Notifications