Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപ്രവര്‍ത്തകയുമായി അവിഹിതബന്ധം; ഡോക്ടറെ മകന്‍ കൊലപ്പെടുത്തി

മീററ്റ്: സഹപ്രവര്‍ത്തകയുമായി നിരന്തരം അവിഹിതബന്ധം പുലര്‍ത്തുന്നുവെന്ന കാരണത്താല്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മീററ്റിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഡോ. അശോക്(46) അടിയേറ്റു മരിച്ച സംഭവത്തില്‍ മകന്‍ അങ്കിത് സിങിനെ(20) പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മകന്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കാലങ്ങളായി പിതാവും സഹപ്രവര്‍ത്തകയും അവിഹിത ബന്ധത്തിലായിരുന്നെന്നും ഇതുമൂലം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്നും അങ്കിത് പോലീസിനോട് പറഞ്ഞു. സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ പിതാവിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും പിന്‍മാറാന്‍ കൂട്ടായില്ലെന്നും മകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

murder

സഹപ്രവര്‍ത്തകയായ കിരണുമായി അശോകിന് ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതേചൊല്ലി വീട്ടില്‍ വഴക്കുണ്ടാകുകയും പതിവായിരുന്നു. എന്നാല്‍, ബന്ധത്തില്‍ നിന്നും പിന്മാറാന്‍ അശോക് തയ്യാറാകാത്തതിനാലാണ് കൊലപാതകം സഭവിച്ചതെന്ന് പോലീസും വിശദീകരിച്ചു.

മാരകായുധമേറ്റുള്ള അടികൊണ്ടാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. തുടക്കത്തില്‍ പോലീസിന് സംശയം തോന്നിയിരുന്നില്ലെങ്കിലും മകനെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയത് ബേസ്‌ബോള്‍ ബാറ്റുകൊണ്ടാണെന്നും മകന്‍ സമ്മതിച്ചിട്ടുണ്ട്. ഇത് പിന്നീട് അങ്കിതിന്റെ മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+