Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദിന്റെ പേരില്‍ റോമിയോ സ്‌ക്വാഡിറങ്ങി; തല്ലിച്ചതച്ചത് ദമ്പതികളെ!!!

Reports say Hindu Yuva Vahini members allegedly assaulted a couple on suspicion of love jihad in Meerut, Uttar Pradesh.

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ബുധനാഴ്ച യുവാവിനും യുവതിക്കും നേരെ ആക്രമണം. ലൗ ജിഹാദ് ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍.

xlovejihad

ബുധനാഴ്ച വീട്ടില്‍ കയറി വന്ന യുവവാഹിനി പ്രവര്‍ത്തകര്‍ യുവാവിനേയും യുവതിയേയും ബലമായി അടുത്തുളള പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. യുവതിയെ മതം മാറ്റാന്‍ യുവാവ് ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. മീററ്റിലുള്ള ശാസ്ത്രി നഗര്‍ പ്രവിശ്യയിലാണ് സംഭവം. പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിക്കുന്ന യുവാവിനെതിരെ കര്‍ശനമായ നടപടി എടുക്കണമെന്ന് ഹിന്ദു യുവവാഹിനിയുടെ തലവനായ നാഗേന്ദ്ര സിംഗ് തൊമര്‍ പോലീസിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

വീട്ടില്‍ യുവാവ് പ്രണയം നടിച്ച് യുവതിയെ മതം മാറ്റാന്‍ ശ്രമിക്കുകയാണെന്നും, കൃത്യമായ രേഖകളില്ലാതെ വന്ന് താമസിക്കുന്നവര്‍ക്ക് വാടക വീട് നല്‍കുന്ന ഉടമസ്ഥന്‍മാര്‍ക്ക് എതിരായും നടപടി കൈക്കൊള്ളണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ നിര്‍ബന്ധപൂര്‍വ്വം പള്ളിയില്‍ പ്രാര്‍ഥന നിര്‍ത്തിവെപ്പിച്ചിരുന്നു. മത പരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചാണ് പ്രാര്‍ഥന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+