Get Updates
Get notified of breaking news, exclusive insights, and must-see stories!

മീററ്റ് ലൗ ജിഹാദ്; പെണ്‍കുട്ടി മുസ്ലീം മതത്തിലേക്ക് മാറി, വിവാഹിതയായി

മീററ്റ്: രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മീററ്റ് ലൗ ജിഹാദ് വിവാദത്തില്‍ പുതിയ വഴിത്തിരിവ്. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും മുസ്ലീം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നും കാട്ടി പരാതി നല്‍കിയ പെണ്‍കുട്ടി പ്രതിയെ വിവാഹം ചെയ്തു. മുസ്ലീം മതത്തിലേക്ക് മാറിയാണ് ഹിന്ദു മത വിശ്വാസിയായ പെണ്‍കുട്ടി തന്റെ കാമുകനെ വിവാഹം ചെയ്തത്.

ഡിസംബര്‍ നാലിനായിരുന്നു വിവാഹം. കാമുകന്‍ കലിമിനെ വിവാഹം ചെയ്ത പെണ്‍കുട്ടിയുടെ പുതിയ പേര് ബുഷ്‌റ ജന്നത് എന്നാണ്. വിവാഹത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഇപ്പോള്‍ പെണ്‍കുട്ടയുടെ താമസമെന്ന് ഇതുസംബന്ധച്ച വാര്‍ത്തകള്‍ പുറത്തുവിട്ട ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

muslim-bride

കഴിഞ്ഞവര്‍ഷമാണ് ഇരു സമുദായങ്ങളിലുള്ള ഇവര്‍ തമ്മിലുള്ള പ്രണയത്തെ ലൗ ജിഹാദ് ആയി ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കലിമിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ തിരിച്ചെത്തിക്കുകയും കാമുകനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ആരോപണമായിരുന്നു പരാതിയിലുണ്ടായിരുന്നത്.

പരാതിയെ തുടര്‍ന്ന് കലിം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍, തന്നെ ഭീഷണിപ്പെടുത്തി വീട്ടുകാര്‍ കെട്ടിച്ചമച്ച കഥയാണ് പരാതിയെന്നും പരാതിയിലുള്ളത് യാഥാര്‍ഥ്യമല്ലെന്നും പെണ്‍കുട്ടിതന്നെ വെളിപ്പെടുത്തിയതോടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരികയായിരുന്നു. പരാതി പിന്നീട് തള്ളുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+