Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല രംഗം കാട്ടി 20കാരി വൃദ്ധനെ ഭീഷണിപ്പെടുത്തി

മീററ്റ്: പണം സമ്പാദിക്കാന്‍ പുതു തലമുറ കണ്ടെത്തുന്ന വഴികള്‍ പോലീസിനെ പോലും അമ്പരപ്പിക്കുന്നതാണ്. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി അശ്ലീല രംഗങ്ങള്‍ പകര്‍ത്തുന്നതും പിന്നീട് അതു കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമായി ഒട്ടേറെ കേസുകള്‍ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് മീററ്റില്‍ നിന്നും പുറത്തുവരുന്നത്.

എഴുപതുവയസുള്ള വൃദ്ധനുമായി ലൈംഗികകേളിയില്‍ ഏര്‍പ്പെടുന്ന ഇരുപതുകാരി സംഭവം രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. അഞ്ചുലക്ഷം രൂപ ആദ്യം കൈക്കലാക്കിയ പെണ്‍കുട്ടി കൂടുതല്‍ പണം ആവശ്യപ്പെടുകയും പണമില്ലെങ്കില്‍ കിഡ്‌നി നല്‍കണമെന്ന് ഭീഷണിപ്പെടുത്തയപ്പോഴുമാണ് വൃദ്ധന്‍ പോലീസിനെ സമീപിച്ചത്.

obscene-video

റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ വൃദ്ധന്റെ കൈയ്യില്‍ ധാരാളം പണം കാണുമെന്ന ധാരണയിലായിരുന്നു പെണ്‍കുട്ടിയുടെ ഭീഷണി. കോടതിയില്‍ ഒരു കേസുമായി ചെന്നപ്പോഴാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. പ്രായാധിക്യം കാരണമുള്ള രോഗത്തിന് പരിഹാരം കാണാന്‍ തനിക്ക് പരിചയമുള്ള ഒരു ഹെല്‍ത്ത് ക്ലബ്ബില്‍ ചേരാന്‍ വൃദ്ധനെ പെണ്‍കുട്ടി നിര്‍ബന്ധിച്ചു.

സ്ഥിരമായി അവിടെ ചെല്ലുമായിരുന്നയാളെ പലതരം മരുന്നുകള്‍ കഴിപ്പിച്ചതായി പറയുന്നു. ഒരിക്കല്‍ അവിടെവച്ചു നല്‍കിയ മരുന്നുകഴിച്ചയുടന്‍ അബോധാവസ്ഥയിലായി. ഉണര്‍ന്നപ്പോള്‍ നഗ്നനായിരുന്നു. പെണ്‍കുട്ടി താനുമൊപ്പമുള്ള അശ്ലീല രംഗങ്ങള്‍ അപ്പോഴേക്കും ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കാട്ടിയാണ് പിന്നീട് ഭീഷണിപ്പെടുത്തിയതെന്ന് പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+