കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീററ്റിലെ 'നവാബി'ന് വില രണ്ടേകാല്‍ ലക്ഷം... അറക്കാനാണ്!!!

Google Oneindia Malayalam News

മീററ്റ്: ബലിപെരുന്നാളാണ് വരുന്നത്. ബലിമൃഗങ്ങള്‍ക്കുള്ള ഡിമാന്റും കൂടി വരികയാണ്. അതിനിടെ മീററ്റില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും.

ഒരു ആടിന്റെ വില രണ്ടേകാല്‍ ലക്ഷം രൂപ!!! നവാബ് എന്നാണ് ഈ സുന്ദരന്‍ മുട്ടനാടിന്റെ പേര്. അവനറിയില്ല അടുത്ത ദിവസം താന്‍ ബലിനല്‍കപ്പെടും എന്ന കാര്യം.

Goat

85 കിലോഗ്രാം തൂക്കമുണ്ട് ഈ കൂറ്റന്‍ ആടിന്. അതിനൊപ്പം നല്ല 'ലുക്കും' . ഇതൊക്കെ കൊണ്ട് തന്നെയാണ് മാര്‍ക്കറ്റില്‍ അവന് ഇത്രയധികം ഡിമാന്റും ഉള്ളത്.

മീററ്റിലെ കന്നുകാലി മാര്‍ക്കറ്റ് ഇപ്പോള്‍ വളരെ തിരക്കിലാണ്. നവാബ് ഒന്നേ ഉള്ളൂവെങ്കിലും സമാനമായ 'സ്റ്റാറ്റസ്' ഉള്ള ആടുകള്‍ വേറേയും ഉണ്ട്. ബിഗ് ബി എന്ന് പേരിട്ടിരിയ്ക്കുന്ന ആടിന് വില ഒന്നേകാല്‍ ലക്ഷം രൂപയാണ്. നവാബിനേക്കാള്‍ തൂക്കം ഉണ്ട് ഇവന്- 90 കിലോ. ഒരു ലക്ഷം രൂപ വിലയിട്ടിട്ടുള്ള ശത്രുഘ്‌നനന്‍ ആണ് പിറകിലുള്ളത്. 80,000 രൂപ വിലയുള്ള ലാലുവാണ് തൊട്ടുപിറകില്‍.

ഇത്രയും പണം കൊടുത്ത് ആടിനെ വാങ്ങാന്‍ ആളുണ്ടാകുമോ എന്ന് സംശയിക്കണ്ട. പണം എത്ര വേണമെങ്കിലും മുടക്കാന്‍ തയ്യാറുള്ള ആളുകള്‍ ഇഷ്ടപോലെ ഉണ്ട്. അത് മനസ്സിലാക്കിയാണ് നവാബിനെ പോലുള്ളവയെ വളര്‍ത്തിയെടുക്കുന്നത്.

നവാബിന് ഒരു ദിവസം കൊടുക്കുന്ന ഭക്ഷം എന്താണെന്നറിയാമോ... മൂന്ന് ലിറ്റര്‍ പാല്, രണ്ട് കിലോ പയറ്, രണ്ട് കിലോ പഴം എന്നിവയൊക്കെയാണ് എല്ലാ ദിവസവും കൊടുക്കുന്നതത്രെ.

English summary
Nawab, a handsome goat, weighing in at 85kg, is the talk of the town these days. It is not only the smashing looks but also the price tag that is causing all the stir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X