കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീററ്റില്‍ സംഘര്‍ഷം, 60 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

മീററ്റ്: മുസാഫര്‍ കലാപവുമായി ബന്ധപ്പെട്ട് പോലിസ് പ്രഖ്യാപിച്ച വിലക്ക് ലംഘിച്ച് പ്രക്ഷോഭം നടത്തിയവര്‍ക്കു നേരെ പോലിസ് നടത്തിയ ബലപ്രയോഗത്തില്‍ 60ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മേഖലയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉരുണ്ടുകൂടുകയാണ്.

മുസാഫര്‍ നഗറിലെ അനിഷ്ടസംഭവങ്ങളുടെ പേരില്‍ ബിജെപി എംഎല്‍എ സംഗീത് സോമിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഖേര ഗ്രാമത്തിലുള്ളവര്‍ തെരുവിലിറങ്ങിയത്. ടിയര്‍ ഗ്യാസും ഷെല്ലും ഉപയോഗിച്ചാണ് പോലിസ് പ്രക്ഷോഭകാരികളെ നേരിട്ടത്.

Meerut

മഹാപഞ്ചായത്ത് യോഗം ചേര്‍ന്നതിനു ശേഷമാണ് കഴിഞ്ഞ തവണ കലാപമുണ്ടായത്. ഇത്തവണയും ഒരു പ്രദേശത്ത് ഒന്നിച്ചു തടിച്ചുകൂടിയ ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ പോലിസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു.

ഗ്രാമത്തില്‍ ശനിയാഴ്ച ചേര്‍ന്ന പഞ്ചായത്ത് നിയമവിരുദ്ധമാണെന്ന് ജില്ലാ ജഡ്ജി പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളടക്കം പതിനായിരത്തിലധികം പേരാണ് പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയത്. നിരോധന ഉത്തരവ് മറികടന്ന് യോഗം നടക്കുകയും ചെയ്തു.

English summary
Muzaffarnagar fall-out in Meerut: Another panchayat, more violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X