നരേന്ദ്ര മോദിക്ക് ക്ഷേത്രം പണിയാൻ ഭക്തൻ.. രാജ്കോട്ടിന് പിന്നാലെ മീററ്റിലും ഇനി മോദി ക്ഷേത്രം
മീററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്ത് ആരാധകര്‍ ഏറെയുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തെ മോദി എഫക്ട് മൂലം ബിജെപിക്കാര്‍ അല്ലാത്തവര്‍ പോലും പലരും മോദി ഭക്തരായി മാറിയിരുന്നു. മീററ്റിലെ ഒരു മോദി ആരാധകന്‍ തന്റെ ആരാധന പ്രകടിപ്പിക്കുന്നത് മോദിക്ക് ക്ഷേത്രം പണിത് കൊണ്ടാണ്. മോദി ഭക്തനായ ജെപി സിംഗാണ് മീററ്റിലെ സര്‍ദാനയില്‍ മോദിക്ക് ക്ഷേത്രം പണിയാന്‍ ഒരുങ്ങുന്നത്. മോദിയുടെ 100 അടിയുള്ള വിഗ്രഹമായിരിക്കും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന് ജെപി സിംഗ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നേരത്തെ രാജ് കോട്ടില്‍ മോദിക്ക് ക്ഷേത്രം പണിയുകയുണ്ടായി.

മോദി തങ്ങള്‍ക്ക് ദൈവമാണ് എന്നാണ് ക്ഷേത്രം നിര്‍മ്മിക്കാനുള്ള കാരണമായി സിംഗ് ചൂണ്ടിക്കാണിക്കുന്നത്. ക്ഷേത്രം നിര്‍മ്മിക്കുന്നതിന് അഞ്ച് ഏക്കര്‍ സ്ഥലവും സിംഗ് വാങ്ങിയിട്ടുണ്ട്. ജലവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായ സിംഗ് തന്റെ സമ്പാദ്യത്തിലെ 20 ലക്ഷം രൂപയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് മാറ്റിവെച്ചിരിക്കുന്നത്. ഈ മാസം 23ന് ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ മോദി ക്ഷേത്രത്തിന് തറക്കല്ലിടും.












Click it and Unblock the Notifications