ആപ്പിലായ സെലിബ്രേറ്റികള്‍
ദില്ലി: സാധാരണക്കാര്‍ക്ക് വേണ്ടി സാധാരണക്കാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ആം ആദ്മി. ഈ ആശയത്തെ പ്രശസിച്ചും മറ്റും സാമൂഹിക, രാഷ്ട്രീയ, ചലച്ചിത്ര, കായിക മേഖലയില്‍ നിന്ന് പലരും രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പാര്‍ട്ടിയിലെ അംഗത്വം സ്വീകരിക്കുകയും ചെയ്തു.
കേരളത്തില്‍ വിഎസ് അച്യുതാനന്ദനെ കെജ്രിവാള്‍ ആപ്പിലേക്ക് ക്ഷണിച്ചതാണ് ഇപ്പോഴത്തെ വലിയ ചര്‍ച്ചാ വിഷയം. എന്നാല്‍ ആരും ക്ഷണിക്കാതെ, പാര്‍ട്ടി ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി ചില സെലിബ്രേറ്റികള്‍ വന്നിട്ടുണ്ട്. അത്തരത്തിലെത്തിയ ചില സെലിബ്രേറ്റികളെ പരിചയപ്പെടൂ.

ധനരാജ് പിള്ള
ഇതിഹാസ ഹോക്കിതാരം ധനരാജ് പിള്ള. ദിലീപ് ടര്‍ക്കിയ്ക്കും പര്‍ഗട് സിംങിനും ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കുന്ന മൂന്നാമത്തെ ഹോക്കി പ്ലെയറാണ് ധനരാജ്

ജസ്പീന്ദ്ര നറുസല
ഗായികയായ ജസ്പീന്ദ്ര നറുസലാണ് മറ്റൊരു സെലിബ്രേറ്റി. സ്വതന്ത്രിത്തിന് വേണ്ടി പോരാടിയവരെ കുറിച്ച് പറയുന്ന ചിത്രത്തിലാണ് ഞാന്‍ ഒടുവില്‍ പ്രര്‍ത്തിച്ചത്. ചിത്രത്തിന്റെ പ്രമേയം എന്നന വളരെ അധികം സ്വാധീനിച്ചു. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോഴാണ് ആം ആദ്മിയില്‍ ചേര്‍ന്നതെന്ന് നറുസല പറയുന്നു

അളക ലാമ്പ
ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന അളക ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്നു

സവിത ബട്ടി
കോമഡി താരമായ ജസ്പല്‍ ഭട്ടിയുടെ ഭാര്യയാണ് സവിത. ജനുവരി 31നാണ് ആം ആദ്മിയിലേക്ക് പ്രവേശിച്ചത്. ജീവിക്കുന്നത് ഒരു സാധാരണക്കാരിയായാണെന്നും അഴിമതിക്കെതിരെ പോരാടുമെന്നും അവര്‍ പറഞ്ഞു.

അഷ്‌തോഷ്
ജേര്‍ണലിസ്റ്റായ അഷ്‌തോഷാണ് മറ്റൊരു സെലിബ്രേറ്റി

മീര സന്ന്യാല്‍
ആം ആദ്മിയില്‍ ചേരുന്നതിനായി റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലാന്റിലെ ജോലിവരെ ഉപേക്ഷിക്കുകയായിരുന്നു ഇവര്‍.

ക്യാപ്റ്റര്‍ ഗോപിനാഥ്
ക്യാപ്റ്റര്‍ ഗോപിനാഥ്

വി ബാലകൃഷ്ണന്‍
ഇന്‍ഫോസിസിലെ ജോലി ഉപകേഷിച്ച് വി ബാല കൃഷ്ണനും ആപ്പിലായി

ആദര്‍ശ് ശാസ്ത്രി
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പേരമകനും കോണ്‍ഗ്രസ് നേതാവ് അനില്‍ ശാസ്ത്രിയുടെ മകനുമായ ആദര്‍ശ് ശാസ്ത്രി

മല്ലിക ശര്‍ബായി
സാമൂഹിക പ്രവര്‍ത്തകയായ മല്ലിക ശര്‍ബായി തന്റെ 20 അനുയായികളുമായാണ് എഎപിയില്‍ എത്തിയത്

മേധപട്കര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുതിയ തരംഗമാണ് എഎപി എന്ന് പറഞ്ഞുകൊണ്ട് മേധ പട്കറും ആപ്പിലായി

കാനുഭായി കളശ്ശേരി
ഗുജറാത്തിലെ മുന്‍ ബിജെപി എംഎല്‍എ ആയിരുന്ന കാനുഭായി കളശ്ശേരി












Click it and Unblock the Notifications