തൊട്ടാല്‍ എല്ലാം കത്തും,ഇത് അഗ്നിപുത്രി
ഉത്തര്‍പ്രദേശ്: തൊട്ടാല്‍ പൊട്ടും എന്നു പറയുന്ന പോലെ, തൊട്ടാല്‍ എല്ലാം കത്തുന്ന കഥ കേട്ടിട്ടുണ്ടോ. ഇത് അഗ്നിപുത്രിയുടെ കഥയാണ്. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഇങ്ങനെയൊരു അഗ്നിപുത്രിയുണ്ട്. പന്ത്രണ്ട് വയസ്സു പ്രായമുള്ള ഒരു പെണ്‍കുട്ടി, ഇവള്‍ കൈക്കൊണ്ട് തൊടുന്നതൊക്കെ കത്തും എന്നാണ് പറയുന്നത്.
നഗ്നമായ കൈ കൊണ്ട് ഈ പെണ്‍കുട്ടി തൊട്ടാല്‍ അവിടെ തീ ജ്വാലകള്‍ പടരും. കേള്‍ക്കുമ്പോള്‍ സിനിമാ കഥപോലെ തോന്നാം. എന്നാല്‍, ഇത് യാഥാര്‍ത്ഥ്യമാണ്. ഉത്തര്‍പ്രദേശിലെ ഗൊരാമച്ചിയാ എന്ന ഗ്രാമത്തിലാണ് ഇങ്ങനൊയൊരു പെണ്‍കുട്ടിയുള്ളത്. ഗ്രാമവാസികളില്‍ ചിലര്‍ ഇതൊരു അനുഗ്രഹമായി കരുതുന്നുണ്ടെങ്കിലും മറ്റു ചിലര്‍ ഈ പെണ്‍കുട്ടിയെ ശപിക്കുകയാണ്.

ഗ്രാമത്തിനുതന്നെ നാശം വിതയ്ക്കുന്നവള്‍ എന്നു പറഞ്ഞ് ഈ പെണ്‍കുട്ടിക്കെതിരെയാണ് പലരും. ഇതിന്റെ പേരില്‍ ഗ്രാമത്തിലുള്ളവര്‍ പൂജകളും നടത്തുന്നുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ കല്ല്യാണം കഴിച്ച ഈ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് നേരത്തെ തന്നെ മരണപ്പെട്ടതാണ്.
ബള്‍ബുകള്‍ വളരെ എളുപ്പത്തില്‍ പ്രകാശിപ്പിക്കാന്‍ ഇവള്‍ക്ക് കഴിയും. ഏതെങ്കിലും ഒരു വസ്തു കത്തിക്കണമെങ്കില്‍ അവളൊന്നു അതില്‍ തൊട്ടാല്‍ മാത്രം മതിയെന്നാണ് പറയുന്നത്. ഇതിനുമുന്‍പ് അവള്‍ ധരിച്ചിരുന്ന വസ്ത്രം തീപിടിച്ചിട്ടുണ്ട്. എന്നാല്‍ ആ അപകടത്തില്‍ നിന്നും അവള്‍ അതിജീവിച്ചു.
തീ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകുന്നതുകൊണ്ട് എപ്പോഴും ആരെങ്കിലും അവളുടെ ഒപ്പം നില്‍ക്കുകയാണ് പതിവ്. ഈ അഗ്നി ദോഷത്തെ ഇല്ലാതാക്കാന്‍ ഗ്രാമത്തിലെ അമ്പലങ്ങളില്‍ പ്രാര്‍ത്ഥനകളും പൂജകളും നടക്കുന്നുണ്ട്.












Click it and Unblock the Notifications