കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിക്ഷാടനം അത്ര മോശം 'തൊഴില്‍' ആണോ... പണക്കാരായ ചില ഭിക്ഷക്കാര്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ലോകത്ത് ഒട്ടുമിക്കവരും വലിയ ജോലിയകള്‍ സ്വപ്‌നം കാണുന്നവരാണ്. സോഷ്യല്‍ സ്റ്റാറ്റവും വലിയ ശമ്പളവും ഒക്കെ ഉള്ള ജോലികള്‍.

നിവൃത്തികേടുകൊണ്ട് ഭിക്ഷക്കാരാകുന്നവരാണ് നമ്മുടെ നാട്ടിലുള്ള യാചരില്‍ ഭൂരിപക്ഷവും. എന്നാല്‍ ആരെങ്കിലും ഭിക്ഷാടനം ഒരു തൊഴിലായി തിരഞ്ഞെടുത്തിട്ടുണ്ടാകുമോ... ഇല്ലെന്ന് പറയാനാവില്ല. തൊഴില്‍ ഏതായാലും അതില്‍ മികവ് തെളിയിക്കുന്നവര്‍ ജീവിത വിജയം നേടും എന്ന് ഉറപ്പാണ്. അതിപ്പോള്‍ ഭിക്ഷാടനമായാല്‍ പോലും.

വെറും ഭിക്ഷക്കാരന്‍ മാത്രമായി ജോലി ചെയ്ത ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ നമ്മുടെ നാട്ടിലുണ്ട്. സ്‌കൂപ്പ്വൂപ്പ് എന്ന വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച വന്ന വാര്‍ത്ത ശരിക്കും നമ്മളെ ഞെട്ടിയ്ക്കും.

ഭാരത് ജയിന്‍

ഭാരത് ജയിന്‍

49 വയസ്സുള്ള ഭിക്ഷക്കാരനാണ് ഭാരത് ജെയിന്‍. മുംബൈയിലാണ് കക്ഷിയുള്ളത്. പരേലില്‍ ഇയാള്‍ക്ക് രണ്ട് ഫ്‌ലാറ്റുകളുണ്ട്.

കോടീശ്വരനോ

കോടീശ്വരനോ

ഭാരത് ജെയിനിനെ ഒരു കോടീശ്വരന# എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. മുംബൈയില് ഫ്‌ലാറ്റുകള്‍ക്ക് ഏതാണ് എഴുപത് ലക്ഷം മൂല്യമുണ്ട്. കൂടാതെ സ്വന്തമായുള്ള ഒരു കടമുറി 10000 രൂപ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഭിക്ഷയും വാടകയും എല്ലാം കൂടി മാസം 75,000 സമ്പാദിയ്ക്കുന്നുണ്ട്.

കൃഷ്ണകുമാര്‍ ഗീഥെ

കൃഷ്ണകുമാര്‍ ഗീഥെ

മുംബൈക്കാരനായ കൃഷ്ണകുമാര്‍ ഗീഥെയാണ് അടുത്ത ആള്‍. പ്രതിദിനം ഭിക്ഷാടനത്തിലൂടെ ഇയാല്‍ 1,500 രൂപ സമ്പാദിയ്ക്കുന്നുണ്ട്. നല്ലസൊുാരയില്‍ ഇയാള്‍ക്ക് സ്വന്തമായി ഒരു ഫ്‌ലാറ്റ് ഉണ്ട്.

സംഭാജി കാലെ

സംഭാജി കാലെ

ഇയാളും മുംബൈക്കാരന്‍ തന്നെ. വാരാറില്‍ ഇയാള്‍ക്ക് സ്വന്തമായി ഒരു ഫ്‌ലാറ്റ് ഉണ്ട്. സോളാപുരില്‍ രണ്ട് വീടുകളും. സോളാപുരില്‍ കുറച്ച് സ്ഥലവും ഇയാള്‍ക്ക് സ്വന്തമായുണ്ട്.

സര്‍വാത്യ ദേവി

സര്‍വാത്യ ദേവി

ഇക്കൂട്ടത്തിലെ ഏക വനിതയാണ് സര്‍വാത്യ ദേവി. പാറ്റ്‌നക്കാരിയാണ് ഇവര്‍.ഒരു വര്‍ഷം 36,000 രൂപ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്ന ആളാണ് ഇവര്‍. സ്വന്തമായി വീടും ഉണ്ട്.

English summary
Begging, is considered the worst thing and people feel offended if called beggar. According to a story published by Scoopwoop, there are some beggars who are really well off. Their financial status will jolt you.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X