ഇതിനപ്പുറത്തേക്ക് ഒരു ആഡംബര ട്രെയിന്‍ യാത്രയുണ്ടോ..? അതും ഇന്ത്യയില്‍..; ടിക്കറ്റിന് 19 ലക്ഷം രൂപ..!!
ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ളവരാണ് നമ്മളില്‍ പലരും. രാജ്യത്തെ ഭൂരിഭാഗം ആള്‍ക്കാരും ഇപ്പോഴും വായു മാര്‍ഗമുള്ള യാത്രകളേക്കാള്‍ ട്രെയിന്‍ ഗതാഗതം ആണ് തെരഞ്ഞെടുക്കുന്നത്. കാരണം ട്രെയിന്‍ യാത്രക്ക് വളരെ കുറഞ്ഞ ചെലവേ വേണ്ടൂ എന്നുള്ളത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജാസ് എക്സ്പ്രസിന്റെ കഥ കേട്ടാല്‍ നിങ്ങളുടെ ഈ ചിന്ത മാറും.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐ ആര് സി ടി സി) നടത്തുന്ന മഹാരാജാസ് എക്സ്പ്രസ്, വിവിധ റൂട്ടുകളിലെ യാത്രക്കാര്‍ക്ക് ആഡംബര ട്രെയിന്‍ യാത്രാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ട്രെയിന്‍ ആണ് മഹാരാജാസ് എക്സ്പ്രസ്. ഈ ട്രെയിനില്‍, ഒരു യാത്രക്കാരന് നാല് റൂട്ടുകളില്‍ ഒന്ന് തിരഞ്ഞെടുത്ത് ഏഴ് ദിവസം യാത്ര ചെയ്യാം.

ഇന്ത്യന്‍ പനോരമ, ട്രഷേഴ്സ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ സ്പ്ലെന്‍ഡര്‍, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയില്‍ ഒരാള്‍ക്ക് പോകാം. അടുത്തിടെ ഒരു വ്ളോഗര്‍ ട്രെയിനിന് ഉള്ളില്‍ കയറി മഹാരാജാസിന്റെ ആഡംബര ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുഷാഗ്ര എന്ന ഇന്‍സ്റ്റാഗ്രാം വ്ളോഗര്‍ ആണ് ട്രെയിനിന്റെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്റെ വീഡിയോ പങ്കിട്ടിട്ടുള്ളത്.

19 ലക്ഷം രൂപ ടിക്കറ്റ് ചാര്‍ജ് വരുന്ന ഈ സ്യൂട്ടില്‍ അത്യാഡംബരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്യൂട്ടിന്റെ ഡോര്‍ തുറന്ന് വരുന്നത് ഒരു ലിവിംഗ് റൂമിലേക്കാണ്. അവിടെ ഒരു ചെറിയ സ്റ്റഡി ടേബിള്‍, ഡ്രെസിംഗ് ടേബിള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ശേഷം ഒരു മാസ്റ്റര്‍ ബെഡ്റൂം. ഇതില്‍ വലിയ കട്ടിലും വശങ്ങളില് രണ്ട് വലിയ വിന്‍ഡോകളും ഉണ്ടാകും. വലിയ ടി വിയും അറ്റാച്ച്ഡ് ബാത്ത്റൂമും ഇതില്‍ തന്നെയുണ്ട്.

ഇതേ സ്യൂട്ടില്‍ രണ്ട് ചെറിയ കട്ടില് ഉള്ള ഒരു മുറിയും ഉണ്ട്. കൂടാതെ ഓരോ യാത്രക്കാരനും പ്രത്യേകം ബട്ലറുടെ സേവനം, മിനി ബാര്‍, എ സി, വൈഫൈ, ടി വി, ഡി വി ഡി പ്ലെയര്‍ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. അതേസമയം വീഡിയോയ്ക്ക് താഴെ പലരും രസകരമായ കമന്റുകളാണ് പങ്കുവെക്കുന്നത്. 19 ലക്ഷത്തിന് താന്‍ സ്വന്തമായി വസ്തു വാങ്ങിയേനെ എന്നാണ് ഒരാളുടെ കമന്റ്.

ഈ പണത്തിനു ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ വിമാനത്തില്‍ ലോകം കറങ്ങി തിരിച്ചുവരാമെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്യുന്നത്. ഈ തുകയില്‍ ന്യൂയോര്‍ക്ക് നഗരമോ വിദേശത്തുള്ള ഏതെങ്കിലും രാജ്യമോ സന്ദര്‍ശിക്കാം. എന്നാലും പണം ബാക്കിയാകും എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. നവംബര്‍ 10 ന് പങ്ക് വെച്ച വീഡിയോയ്ക്ക് ഇതിനോടകം 4800 ലൈക്കുകളും മൂന്ന് ബില്യണോളം വ്യൂവ്സും ലഭിച്ചിട്ടുണ്ട്. മഹാരാജാസ് എക്സ്പ്രസിന്റെ വെബ്സൈറ്റില്‍ ഓരോ യാത്രയുടേയും വിശദവിവരങ്ങളും ടിക്കറ്റ് നിരക്കും നല്‍കിയിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications