അറിയണം ഈ മനുഷ്യനെ... ആണും പെണ്ണും ആല്ല, പ്രചോദനമാണ്; അഡ്വ സത്യശ്രീ ഷര്‍മിള
ഒന്നുകില്‍ പുരുഷന്, അല്ലെങ്കില്‍ സ്ത്രീ... ഈ ദ്വന്ദ്വത്തില്‍ നിന്നുകൊണ്ടാണ് ഇപ്പോഴും നമ്മുടെ സമൂഹം ചിന്തിക്കുന്നത്. ട്രാന്‍സ് ജെന്‍ഡറുകളെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും സമൂഹത്തിന് മടിയാണ്. എന്നാല്‍ അവര്‍ പോരാടുകയാണ്... മനുഷ്യനെ പോലെ ജീവിക്കാന്‍ വേണ്ടി.
അത്തരം ഒരു പോരാട്ട വിജയത്തിന്റെ കഥയാണ് സത്യശ്രീ ഷര്‍മിളയുടേത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയാണ് സത്യശ്രീ. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അവര്‍.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സത്യശ്രീയുടെ ജനനം. ഇപ്പോള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് തമിഴ്നാട് ആന്‍ഡ് പുതുച്ചേരിയില്‍ അഭിഭാഷകവൃത്തിക്ക് എന്‍ റോള്‍ ചെയ്തിരിക്കുന്നു സത്യശ്രീ. രാജ്യത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് സത്യശ്രീയുടെ ഈ നേട്ടം.
Today I enrolled my name in Bar Council Of Tamil Nadu And Puducherry & became the first transgender lawyer in India. I have struggled a lot in my life. I expect that people from my community will do well and serve at higher positions across the country: Sathya Sri Sharmila pic.twitter.com/QvLQFE3zCW
— ANI (@ANI) June 30, 2018
അത്ര എളുപ്പമൊന്നും ആയിരുന്നില്ല സത്യശ്രീയുടെ ഈ വിജയം. ഒരുപാട് പോരാടി തന്നെയാണ് അവര്‍ തന്റെ സ്വപ്നം സഫലീകരിച്ചത്. അതിന് അവരുടെ സമൂഹവും കൂടെയുണ്ടായിരുന്നു. സാമൂഹികാന്തരീക്ഷത്തിന്റെ ഏറ്റവും വൃത്തികെട്ട മനസ്ഥിതി കാരണം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടേണ്ട ഗതികേടാണ് ഇപ്പോഴും ഒട്ടുമിക്ക ട്രാന്‍സ് ജെന്‍ഡേഴ്സിനും. അതില്‍ നിന്നുള്ള ഒരു മാറ്റത്തിനുള്ള പ്രചോദനം കൂടിയാണ് സത്യശ്രീയുടെ ഈ നേട്ടം.
സംസ്ഥാനത്ത് ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ജോലിയും നല്കി. എന്നാലും കേരളത്തിലും അവരുടെ സ്ഥിതി അത്ര സുരക്ഷിതമല്ല. പക്ഷേ, രാജ്യമെമ്പാടും ഇക്കാര്യത്തില്‍ മാറ്റം വരുത്തുന്നതിനുള്ള വലിയ പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications