കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിയണം ഈ മനുഷ്യനെ... ആണും പെണ്ണും ആല്ല, പ്രചോദനമാണ്; അഡ്വ സത്യശ്രീ ഷര്‍മിള

  • By Desk
Google Oneindia Malayalam News

ഒന്നുകില്‍ പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ... ഈ ദ്വന്ദ്വത്തില്‍ നിന്നുകൊണ്ടാണ് ഇപ്പോഴും നമ്മുടെ സമൂഹം ചിന്തിക്കുന്നത്. ട്രാന്‍സ് ജെന്‍ഡറുകളെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും സമൂഹത്തിന് മടിയാണ്. എന്നാല്‍ അവര്‍ പോരാടുകയാണ്... മനുഷ്യനെ പോലെ ജീവിക്കാന്‍ വേണ്ടി.

അത്തരം ഒരു പോരാട്ട വിജയത്തിന്റെ കഥയാണ് സത്യശ്രീ ഷര്‍മിളയുടേത്. രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയാണ് സത്യശ്രീ. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അവര്‍.

sathyasri Sharmila

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സത്യശ്രീയുടെ ജനനം. ഇപ്പോള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് തമിഴ്‌നാട് ആന്‍ഡ് പുതുച്ചേരിയില്‍ അഭിഭാഷകവൃത്തിക്ക് എന്‍ റോള്‍ ചെയ്തിരിക്കുന്നു സത്യശ്രീ. രാജ്യത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് സത്യശ്രീയുടെ ഈ നേട്ടം.

അത്ര എളുപ്പമൊന്നും ആയിരുന്നില്ല സത്യശ്രീയുടെ ഈ വിജയം. ഒരുപാട് പോരാടി തന്നെയാണ് അവര്‍ തന്റെ സ്വപ്‌നം സഫലീകരിച്ചത്. അതിന് അവരുടെ സമൂഹവും കൂടെയുണ്ടായിരുന്നു. സാമൂഹികാന്തരീക്ഷത്തിന്റെ ഏറ്റവും വൃത്തികെട്ട മനസ്ഥിതി കാരണം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടേണ്ട ഗതികേടാണ് ഇപ്പോഴും ഒട്ടുമിക്ക ട്രാന്‍സ് ജെന്‍ഡേഴ്‌സിനും. അതില്‍ നിന്നുള്ള ഒരു മാറ്റത്തിനുള്ള പ്രചോദനം കൂടിയാണ് സത്യശ്രീയുടെ ഈ നേട്ടം.

സംസ്ഥാനത്ത് ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ജോലിയും നല്‍കി. എന്നാലും കേരളത്തിലും അവരുടെ സ്ഥിതി അത്ര സുരക്ഷിതമല്ല. പക്ഷേ, രാജ്യമെമ്പാടും ഇക്കാര്യത്തില്‍ മാറ്റം വരുത്തുന്നതിനുള്ള വലിയ പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്.

English summary
Sathyasri Sharmila (36) is a resident of Ramanathapuram district in Tamil Nadu and has recently enrolled her name in the Bar Council of Tamil Nadu and Puducherry to become the first transgender lawyer in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X