കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ജയിപ്പിച്ചത് തന്ത്രമല്ല; കുതന്ത്രം!! ത്രിപുരയില്‍ ആര്‍എസ്എസ് മാജിക്, കളിച്ചത് സുനില്‍

ഇതോടെ ത്രിപുരയില്‍ ഇനി ബിജെപി യുഗം തുടങ്ങുകയാണ്.

  • By Ashif
Google Oneindia Malayalam News

സിപിഎമ്മിന്റെ ചെങ്കോട്ടയായിരുന്നു ത്രിപുര. മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിനെ എങ്ങനെയാണ് ബിജെപി തറപറ്റിച്ചത്. ദേശീയ തലത്തിലുള്ള പ്രധാന ചര്‍ച്ചയാണിത്. മറ്റു സിപിഎം നേതാക്കളെ പോലെയല്ല മണിക് സര്‍ക്കാര്‍. ഒരാള്‍ക്കും മോശം പറയാന്‍ സാധിക്കാത്ത നേതാവ്. ആരോപണങ്ങള്‍ ഇന്നു വരെ നേരിട്ടിട്ടില്ലാത്ത ശുദ്ധ വ്യക്തിത്വം. എങ്ങനെയാണ് സിപിഎം തോറ്റത്. ഇതിന്റെ കാരണം തേടുമ്പോഴാണ് ബിജെപിക്കും അപ്പുറത്ത് ആര്‍എസ്എസ് മുമ്പിലേക്ക് വരുന്നത്. തിരഞ്ഞെടുപ്പ് മുന്‍കൂട്ടിയുള്ള തന്ത്രങ്ങള്‍ മാത്രമല്ല ആര്‍എസ്എസ് പയറ്റിയത്. കുതന്ത്രങ്ങളായിരുന്നു...

ആര്‍എസ്എസ് നേതാവ്

ആര്‍എസ്എസ് നേതാവ്

ആര്‍എസ്എസ് നേതാവ് സുനില്‍ ദേവ്ധറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ത്രിപുര പിടിക്കാന്‍ നിയോഗിച്ചത്. നേരത്തെ രാഷ്ട്രീയ കളരിയില്‍ തന്റെ തന്ത്രങ്ങളുടെ കഴിവ് തെളിയിച്ച വ്യക്തിയാണ് സുനില്‍.

നേരിട്ട് ഏറ്റുമുട്ടി

നേരിട്ട് ഏറ്റുമുട്ടി

സിപിഎമ്മും ബിജെപിയും ദേശീയ തലത്തില്‍ ഇങ്ങനെ നേരിട്ട് ഏറ്റുമുട്ടിയ മറ്റൊരു സംസ്ഥാനമില്ലെന്ന് പറയാം. ഈ പോരാട്ടം ജയിക്കേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്‌നമായിരുന്നു. അതുകൊണ്ടു തന്നെയാണ് കാലേകൂട്ടി കരുക്കള്‍ നീക്കിയത്.

തന്ത്രങ്ങള്‍ മെനയുന്നതില്‍

തന്ത്രങ്ങള്‍ മെനയുന്നതില്‍

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രധാനിയാണ് സുനില്‍ ദേവ്ധര്‍. നേരത്തെ ഗുജറാത്തിലും ദില്ലിയിലും മഹാരാഷ്ട്രയിലും ഇദ്ദേഹം തിരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ നല്‍കി മുന്നിലുണ്ടായിരുന്നു.

നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍

നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും വിശ്വസ്തന്‍ കൂടിയാണ് സുനില്‍. ത്രിപുരയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്ത ഉടനെയാണ് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കളിയില്‍ മാറ്റം സംഭവിച്ചത്.

മറ്റു നേതാക്കളെ ചാടിച്ചു

മറ്റു നേതാക്കളെ ചാടിച്ചു

അഗര്‍ത്തലയില്‍ സ്ഥിരമായി ജയിക്കുന്ന കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മനെ പുറത്തെത്തിച്ചാണ് കളിയുടെ തുടക്കം. അഞ്ച് എംഎല്‍എമാര്‍ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയ അദ്ദേഹം ഒടുവില്‍ ബിജെപിയില്‍ എത്തി.

റാം മാധവ് ശക്തി പകര്‍ന്നു

റാം മാധവ് ശക്തി പകര്‍ന്നു

സുനിലിന്റെ തന്ത്രങ്ങള്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ സിപിഎമ്മിന്റെ പതിവ് തന്ത്രങ്ങള്‍ മതിയാകാതെ വരികയായിരുന്നു.

വാരണാസിയില്‍ ചെയ്തത്

വാരണാസിയില്‍ ചെയ്തത്

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി രണ്ടിടത്താണ് മല്‍സരിച്ചത്. അതിലൊന്നായിരുന്നു വാരണാസി. അവിടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് സുനില്‍ ദേവ്ധര്‍ ആയിരുന്നു.

പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ചു

പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ചു

സംസ്ഥാനത്തെ ഓരോ പ്രശ്‌നങ്ങളും ബിജെപി സംഘം കണ്ടുപിടിച്ചിരുന്നു. തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം തുടങ്ങിയ വിഷയങ്ങളിലെല്ലാം ത്രിപുര പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പ്രചാരണം പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു.

കുറ്റപ്പെടുത്താന്‍ ഒട്ടേറെ

കുറ്റപ്പെടുത്താന്‍ ഒട്ടേറെ

അതിനിടെയാണ് മറ്റു പാര്‍ട്ടി നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നത്. 25 വര്‍ഷം സിപിഎം ഭരിച്ചു എന്നത് കൊണ്ടുതന്നെ കുറ്റപ്പെടുത്താന്‍ ഒട്ടേറെ കാര്യങ്ങളുമുണ്ടായിരുന്നു.

സിപിഎം പയറ്റത്

സിപിഎം പയറ്റത്

മാത്രമല്ല, സിപിഎമ്മിനാകട്ടെ ബിജെപിയുടെ വരവ് തടയാന്‍ മാത്രം പോന്ന തന്ത്രങ്ങള്‍ ഇല്ലായിരുന്നു. പഴയ രീതി തന്നെയാണ് മിക്കയിടത്തും സിപിഎം പയറ്റത്. പുതിയ തലമുറയെ പരിചയപ്പെടുത്താന്‍ സിപിഎമ്മന് സാധിച്ചതുമില്ല.

പുതിയ തലമുറ

പുതിയ തലമുറ

പുതിയ തലമുറയിലെ വോട്ടമാരാണ് ബിജെപിക്ക് ഗുണം ചെയ്തത്. തൊഴിലില്ലായ്മ അവര്‍ക്കിടയില്‍ ഏശിയെന്ന് വേണം കരുതാന്‍. നഗരമേഖലയിലെ വോട്ടുകള്‍ ബിജെപിക്കാണ് കൂടുതലും ലഭിച്ചത്.

വോട്ടുകളില്‍ ഭിന്നത

വോട്ടുകളില്‍ ഭിന്നത

മാത്രമല്ല, ആദിവാസി മേഖലയിലെ വോട്ടുകളില്‍ ഭിന്നതയുണ്ടാക്കാനും ബിജെപിക്ക് സാധിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളാണിത്. മുഖ്യമന്ത്രി ദരിദ്രനാണെങ്കില്‍ ജനങ്ങളും ദരിദ്രരാകണോ എന്നായിരുന്നു ബിജെപിയുടെ പ്രചാരണ ചോദ്യം.

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യയും പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിച്ചു. ഇതെല്ലാം ചേര്‍ന്നതോടെ സിപിഎമ്മിന്റെ വീഴ്ച പൂര്‍ണമാകുകയായിരുന്നു. 2013ല്‍ 50 ഇടത്താണ് ബിജെപി മല്‍സരിച്ചിരുന്നത്. 49 ഇടത്തും ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടമായിരുന്നു.

കോണ്‍ഗ്രസ് പൂര്‍ണമായും

കോണ്‍ഗ്രസ് പൂര്‍ണമായും

എന്നാല്‍ ഇത്തവണ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. സിപിഎമ്മാകട്ടെ തകര്‍ന്നടിയുകയും ചെയ്തു. കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാക്കപ്പെട്ടു. ഇതോടെ ത്രിപുരയില്‍ ഇനി ബിജെപി യുഗം തുടങ്ങുകയാണ്.

ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!

 ബിജെപിയെ തളയ്ക്കാനാകില്ല; കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചിട്ടും കാര്യമില്ല!! കോണ്‍. 3, സിപിഎം 1 ബിജെപിയെ തളയ്ക്കാനാകില്ല; കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചിട്ടും കാര്യമില്ല!! കോണ്‍. 3, സിപിഎം 1

English summary
Tripura Election Result 2018: Who are BJP win leaders, meet Sunil Deodhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X