കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ കശ്മീരിലെ 'മെറിന്‍ ജോസഫ്' ഐപിഎസ്... ഇനി ഐഎഎസ്?

Google Oneindia Malayalam News

ചെന്നൈ: മെറിന്‍ ജോസഫ് എന്ന സുന്ദരിയായ ഐപിഎസ് ഉദ്യോഗസ്ഥ കേരളത്തില്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. എന്നാല്‍ കേരളത്തില്‍ മാത്രമല്ല കെട്ടോ ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നത്.

തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് ജമ്മു കശ്മീരില്‍ നിന്നുള്ളത്. ഡോ റുവേദ സലാം എന്ന യുവ ഐപിഎസ്സകാരിയുടെ കഥ. ജമ്മു കശ്മീരില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് പരീക്ഷ പാസായ വനിതയുടെ കഥ.

കേരളത്തിലെ സോഷ്യല്‍ മീഡിയ ഭ്രാന്തന്‍മാരെ പോലെ ജമ്മു കശ്മീരില്‍ ആരും റുവേദ സലാമിനെ ക്രൂരവിമര്‍ശനങ്ങള്‍ക്ക് വിധേയയാക്കിയിട്ടില്ല. അവരിപ്പോള്‍ ചെന്നൈയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ്.

ഡോക്ടറാണ്

ഡോക്ടറാണ്

ശ്രീനഗര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പാസായ ആളാണ് റുവേദ.

 മോഹം ഐഎഎസ്

മോഹം ഐഎഎസ്

ചെറുപ്പം മുതലേ ഐഎഎസ്സുകാരി ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ആദ്യം കിട്ടിയത് ഐപിഎസ്.

അസിസ്റ്റന്റ് കമ്മീഷണര്‍

അസിസ്റ്റന്റ് കമ്മീഷണര്‍

ചെന്നൈ സിറ്റിയില്‍ അസിസ്റ്റന്റ് കമ്മീഷണാറ് ഡോ റുവേദ സല്‍മാന്‍ ഇപ്പോള്‍.

കഠിന പരിശീലനം

കഠിന പരിശീലനം

ഐപിഎസ് പരിശീലനം ഇത്തിര കടുകട്ടി ആയിരുന്നു എന്നാണ് റുവേദ പറയുന്നത്. പ്രത്യേകിച്ച് കായിക പരിശീലനം.

യൂത്ത് സമ്മിറ്റ്

യൂത്ത് സമ്മിറ്റ്

ജി 20 രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കായി ഒരു യൂത്ത് മീറ്റ് നടക്കാന് പോവുകയാണ്. ഓരോ രാജ്യത്ത് നിന്ന്ും അഞ്ച് പേര്‍ വീതം. ഇന്ത്യയില്‍ നിന്നുളള ഒരാള്‍ റുവേദയാണ്.

ഫുള്‍ടൈം ബിസിയാണ്

ഫുള്‍ടൈം ബിസിയാണ്

അസിസ്റ്റന്റ് കമ്മീഷണര്‍ ജോലിയും കടുപ്പമാണ്. രാവിലെ ഏഴ് മണിയ്ക്ക് തുടങ്ങിയാല്‍ ചിലപ്പോള്‍ അത് അര്‍ദ്ധരാത്രിവരെ നീളും. പ്രത്യേകിച്ച് ചെന്നൈയില്‍.

സ്വപ്‌നത്തിലേയ്ക്ക്

സ്വപ്‌നത്തിലേയ്ക്ക്

മിക്കവരേയും പോലെ തന്റെ ഐപിഎസ്സ് ജോലികൊണ്ട് റുവേദ തൃപ്തയായില്ല. ജോലിയ്ക്കിടയിലും പരിശ്രമം തുടര്‍ന്നു. ഒടുവില്‍ ഇതാ ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് മെച്ചപ്പെടുത്തി ഐഎഎസ് നേടിക്കഴിഞ്ഞു.

കാത്തിരിപ്പ്

കാത്തിരിപ്പ്

ഐഎഎസ് കിട്ടിക്കഴിഞ്ഞു. ഇനി അപ്പോയിന്റ്‌മെന്റ് ഓര്‍ഡറിനായി കാത്തിരിയിക്കുകയാണ് റുവേദ ഇപ്പോള്‍. അതുകിട്ടിയാല്‍ അസിസ്റ്റന്‍ കമ്മീഷണറുടെ തൊപ്പി ഊരിവച്ച് ഐഎഎസ്സുകാരിയുടെ കുപ്പായത്തിലേയ്ക്ക് കയറും.

പ്രചോദനം

പ്രചോദനം

ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് ഡോ റുവേദ സല്‍മാന്റെ ജീവിതം

കശ്മീരുകാരി

കശ്മീരുകാരി

പല സ്ഥലത്ത് ചെല്ലുമ്പോഴും ആളുകള്‍ തന്നെ കശ്മീരുകാരിയായി പരിഗണിയ്ക്കുന്നു എ്‌ന്നൊരു പരാതിയുണ്ട് റുവേദയ്ക്ക്. കശ്മീരികളെ പലരും ഇന്ത്യാവിരുദ്ധരായാണ് കാണുന്നതെന്നും റുവേദ പറയുന്നു.

English summary
The first woman IPS officer from the Kashmir Valley- Dr Ruveda Salam. Now she is selected for IAS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X