കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യന്‍ മങ്ങിയാല്‍ എഴുന്നേല്‍ക്കാനും നടക്കാനും കഴിയാത്ത കുട്ടികള്‍, വൈദ്യശാസ്ത്രം ഞെട്ടിപ്പോയി!!

  • By Neethu
Google Oneindia Malayalam News

ഇസ്ലാമാബാദ്: 'സോളാര്‍ കിഡ്‌സ്' എന്ന് അറിയപ്പെടുന്ന രണ്ട് കുട്ടികളുണ്ട് പാകിസ്താനില്‍. സൂര്യന്‍ അസ്തമിച്ചാല്‍ എഴുന്നേല്‍ക്കാനോ നടക്കാനോ ഇവര്‍ക്ക് സാധിക്കില്ല. കുട്ടികളുടെ അസുഖം കേട്ട് വൈദ്യശാസ്ത്രം വരെ ഞെട്ടിപ്പോയി.

ഒന്‍പതും പതിമൂന്നും വയസ്സുള്ള ആണ്‍കുട്ടികള്‍ക്കാണ് സൂര്യ വെള്ളിച്ചം ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തത്. പകല്‍ സമയത്ത് സാധാരണ കുട്ടികളെ പോലെ കളിക്കാനും നടക്കാനും ഇവര്‍ക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ല, എന്നാല്‍ സൂര്യന്റെ വെള്ളിച്ചം കുറയുന്നത്തോടെ ഇവര്‍ ശരീരം തളര്‍ന്ന കുട്ടികള്‍ക്ക് തുല്യരായിരിക്കും. കണ്ണുകള്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥ.

01-1454310361-sun-600

കുട്ടികളുടെ അസുഖത്തെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ കുടുംബത്തിന് എന്ത് വൈദ്യസഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ് എന്നാല്‍ അസുഖത്തെ കണ്ടെത്താന്‍ മാത്രം ഇതുവരെ സാധിച്ചില്ല. കുട്ടികളുടെ രക്തത്തിന്റെ സമ്പിളുകള്‍ പരിശോധനയിലാണ്. കുട്ടികളുടെ ഗ്രാമത്തില്‍ നിന്നും വായുവിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ദമ്പതികളുടെ ആറ് കുട്ടികളില്‍ രണ്ട് പേര്‍ നേരത്തെ മരിച്ചു. ബാക്കി രണ്ട് പേര്‍ക്കാണ് അസുഖം പ്രകടമാകുന്നത്. രണ്ട് പേര്‍ ആരോഗ്യവാന്‍മാരാണ്. സൂര്യന്റെ വെളിച്ചത്തില്‍ നിന്നും കുട്ടികള്‍ക്ക് എനര്‍ജി ലഭിക്കുന്നുണ്ട് എന്നാണ് വീട്ടുക്കാര്‍ പറയുന്നത്. കുട്ടികളുടെ അവസ്ഥ വൈദ്യശാസ്ത്രത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

English summary
Aged nine and 13, the boys are normal active children during the day. But once the sun goes down, they both lapse into a vegetative state - unable to move or talk. Javed Akram, a professor of medicine at the Pakistan Institute of Medical Sciences, told The Associated Press on Thursday that he had no idea what was causing the symptoms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X