കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെയും പിടിച്ചിരുത്തി, ആരാണ് ലക്ഷ്മണ്‍ രുക്മാനെ എന്ന ഈ കര്‍ഷകന്‍?

  • By Muralidharan
Google Oneindia Malayalam News

ഹിന്ദുവും മുസ്ലിമും പാവപ്പെട്ടവനും പണക്കാരനും ഒന്നുമില്ല, മനുഷ്യന്‍ മാത്രമേ ഉള്ളൂ എന്നാണ് കഴിഞ്ഞ മാസത്തെ ചെന്നൈയിലെ മഴയും തുടര്‍ന്നുണ്ടായ പ്രളയവും നമ്മോട് പറഞ്ഞത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ആളുകള്‍ പറ്റുന്നത് പോലെ സഹായവുമായി ചെന്നൈയിലേക്ക് എത്തി. പതിവുപോലെ സിനിമാ താരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും സംഭാവനകളുടെയും സഹായത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കിട്ടി.

എന്നാല്‍ അധികമാരും അറിയാതെ പോകുന്ന ചില യഥാര്‍ഥ ഹീറോമാരും നമുക്കിടയില്‍ ഉണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ലക്ഷ്മണ്‍ രുക്മാനെ കാതംബാലെ എന്ന ഈ 73 കാരന്‍. കാര്‍ഷിക ലോണ്‍ അടക്കാന്‍ പോലും കഷ്ടപ്പെടുന്ന ദാരിദ്ര്യത്തിനിടയിലും ഈ 73 കാരനായ ഈ കര്‍ഷകന്‍ ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് അയ്യായിരം രൂപ സംഭാവന ചെയ്തു. പ്രധാനമന്ത്രി മോദി നേരിട്ട് ഷെയര്‍ ചെയ്തു ഇദ്ദേഹത്തെക്കുറിച്ച്. കൂടുതല്‍ വായിക്കൂ...

ആരാണ് ഇദ്ദേഹം...

ആരാണ് ഇദ്ദേഹം...

73 കാരനായ കര്‍ഷകന്‍. കര്‍ണാടകയിലെ ബല്‍ഗാം സ്വദേശിയാണ്. സ്വന്തമായി 3 ഏക്കര്‍ സ്ഥലമുണ്ട്. കനത്ത വരള്‍ച്ചയില്‍ ഇത്തവണ കൃഷി പൂര്‍ണമായും നശിച്ചു. എന്നാലും അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പ്രളയമുണ്ടായി ആളുകള്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ വെറുതെയിരിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

ലക്ഷ്മണ്‍ ചെയ്തത്

ലക്ഷ്മണ്‍ ചെയ്തത്

ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തിയാണ് ഇദ്ദേഹം അയ്യായിരം രൂപ ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഓള്‍ എബൗട്ട് ബെല്‍ഗാം എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ലക്ഷ്മണ്‍ രുക്മാനെ കാതംബാലെയുടെ ഈ പ്രവൃത്തി പുറത്തെത്തിച്ചത്.

ഒറ്റയ്ക്കാണ്

ഒറ്റയ്ക്കാണ്

രണ്ട് വര്‍ഷം മുമ്പ് ഭാര്യ മരിച്ചതില്‍ പിന്നെ ലക്ഷ്മണ്‍ രുക്മാനെ കാതംബാലെ ഒറ്റയ്ക്കാണ് താമസം. മക്കളില്ല.

ചെയ്യാനുള്ളത്

ചെയ്യാനുള്ളത്

നേപ്പാള്‍ ദുരിതബാധിതര്‍ക്ക് അയ്യായിരം രൂപയാണ് ഇദ്ദേഹം കൊടുത്തത്. വീടിനടുത്തുള്ള സ്‌കൂളിന്റെ മതില്‍ കെട്ടാന്‍ 78000 രൂപ കൊടുത്തു. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിക്ക് എല്ലാ വര്‍ഷവും 1500 രൂപ സമ്മാനം കൊടുക്കുന്നു.

മോദി കണ്ട് ഇഷ്ടപ്പെട്ടു

മോദി കണ്ട് ഇഷ്ടപ്പെട്ടു

ഇദ്ദേഹത്തെ കുറിച്ച് അറിഞ്ഞ് ഇഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കിലൂടെ ഇക്കാര്യങ്ങള്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

English summary
During the recent rains in Chennai and other parts of Tamil Nadu, various corporates, companies, politicians and celebrities extended their help in bringing back normalcy to the flood-hit people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X