കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാനെയും റോബര്‍ട്ട് വദ്രയെയും രക്ഷിക്കാന്‍ ഇവര്‍ക്കേ പറ്റൂ...

Google Oneindia Malayalam News

ദില്ലി: സല്‍മാന്‍ ഖാനെ നാടകീയമായി ജാമ്യം വാങ്ങി ജയിലിന് പുറത്തെത്തിച്ചത് ഹരീഷ് സാല്‍വെ. ഒരു സിറ്റിംഗിന് ലക്ഷങ്ങള്‍ വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകന്‍. ഹരീഷ് സാല്‍വെ മാത്രമല്ല, ഈ റേഞ്ചിലുള്ള പ്രശസ്തരായ അഭിഭാഷകര്‍ പലരുണ്ട്. കോര്‍പറേറ്റുകളെയും രാഷ്ട്രീയ - സനിമാ രംഗങ്ങളിലെ ഉന്നതരെയും നീതിപിഠത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കുന്നവര്‍.

അംബാനി സഹോദരന്മാരുടെ തര്‍ക്കം, ടു ജി കേസുമായി രത്തന്‍ ടാറ്റ നല്‍കിയ അപ്പീല്‍, സഹാറ - സെബി കേസ്, റോബര്‍ട്ട് വദ്ര ഭൂമിതട്ടിപ്പ്, രാഹുല്‍ ഗാന്ധിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി... വലിയ വലിയ തലക്കെട്ടുകള്‍ക്കൊപ്പം പ്രശസ്തരായ പല അഭിഭാഷകരുടെ പേരുകളും വാര്‍ത്തയില്‍ നിറയും. ഇന്ത്യയിലെ ബിഗ് ഷോട്ടുകളായ അഭിഭാഷകരുടെ നിര നോക്കൂ..

രാം ജഠ്മലാനി

രാം ജഠ്മലാനി

മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും. ബി ജെ പി നേതാവ്. ബാഡ്മിന്റണ്‍ പ്രിയന്‍. 93 വയസ്സുള്ള രാം ജഠ്മലാനിയില്‍ തുടങ്ങണം രാജ്യത്തെ പ്രധാന അഭിഭാഷകരുടെ നിര. 40 ലക്ഷമാണ് രാം ജഠ്മലാനി ഒരു കേസ് ഏറ്റെടുക്കുന്നതിന് വാങ്ങിയിരുന്നത്. 10 ലക്ഷം മുതല്‍ 20 ലക്ഷം ചെലവ് വരും പിന്നെയുളള ഓരോ തവണ ഹാജരാകുന്നതിനും.

കെ ടി എസ് തുള്‍സി

കെ ടി എസ് തുള്‍സി

1971 ല്‍ നിയമബിരുദം. പഞ്ചാബിലായിരുന്നു അഭിഭാഷകനായി എന്‍രോള്‍ ചെയ്തത്. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര അടക്കമുള്ള ഹൈ പ്രഫൈല്‍ കക്ഷികളുടെ നിര തന്നെയുണ്ട് തുള്‍സിക്ക്. ഒരു തവണ ഹാജരാകാന്‍ ചാര്‍ജ്ജ് ചെയ്യുന്നത് 5 ലക്ഷം. പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍. (ചിത്രം കെ ടി എസ് തുള്‍സിയുടെ വെബ്‌സൈറ്റില്‍ നിന്നും)

ആര്യമ സുന്ദരം

ആര്യമ സുന്ദരം

പണക്കൊഴുപ്പിന്റെ മറുവാക്കായ ബിസിസിഐയുടെ സ്ഥിരം വക്കീലാണ് സിറ്റിംഗിന് 5 ലക്ഷം വരെ ചാര്‍ജ് ചെയ്യുന്ന ആര്യമ സുന്ദരം. എന്‍ ശ്രീനിവാസന്‍ ഉള്‍പ്പെട്ട കോഴവിവാദത്തില്‍ ബി സി സി ഐക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും സുന്ദരമാണ്. വായനയും ഗോള്‍ഫ് കളിയുമാണ് വിനോദങ്ങള്‍. ചാനല്‍ ചര്‍ച്ചകളില്‍ സജീവം. (ചിത്രം കെ ടി എസ് തുള്‍സിയുടെ ട്വിറ്ററില്‍ നിന്നും)

ഹരീഷ് സാല്‍വെ

ഹരീഷ് സാല്‍വെ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തിലാണ് ഹരീഷ് സാല്‍വെയ്ക്ക് സ്ഥാനം. 1999 നവംബര്‍ 1 മുതല്‍ 2002 നവംബര്‍ വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ഓഫ് ജനറലായിരുന്നു സാല്‍വെ. മുകേഷ് അംബാനി അടക്കമുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ പ്രിയങ്കരനാണ് ഹരീഷ് സാല്‍വെ. കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയ്ക്ക് വേണ്ടി ഹാജരായി.

English summary
When people like Salman Khan get into trouble, only a handful of lawyers are called to bail them out. See India's supermen advocates list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X