കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കർഷകരെ ഉൾപ്പെടുത്തി സമിതി', കർഷക പ്രതിനിധികളുമായി ദില്ലിയിൽ കേന്ദ്ര മന്ത്രിമാരുടെ ചർച്ച

Google Oneindia Malayalam News

ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ അനുനയ ചര്‍ച്ച ആരംഭിച്ചു. ദില്ലി വിഗ്യാന്‍ ഭവനില്‍ വെച്ചാണ് കേന്ദ്ര മന്ത്രിമാര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. രണ്ട് ഘട്ടങ്ങളായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആദ്യം 32 കാര്‍ഷിക സംഘടനകളുമായാണ് ചര്‍ച്ച. പഞ്ചാബില്‍ നിന്നുളള സംഘവുമായുളള ചര്‍ച്ചയ്ക്ക് ശേഷം ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി ചര്‍ച്ച നടത്തും.

കപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനംകപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനം

വൈകിട്ട് 7 മണിക്കാണ് ഹരിയാന, ദില്ലി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലുളളവരുമായുളള ചര്‍ച്ച. കേന്ദ്ര കൃഷി മന്ത്രിയായ നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രി പീയുഷ് ഗോയലും പങ്കെടുക്കുന്നുണ്ട്. താങ്ങുവില സംബന്ധിച്ചും അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ആക്ട് സംബന്ധിച്ചും കേന്ദ്രമന്ത്രിമാര്‍ യോഗത്തില്‍ കര്‍ഷക സംഘടനാ നേതാക്കളോട് വിശദീകരിച്ചു.

Recommended Video

cmsvideo
മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam
farm

വിളകളുടെ താങ്ങുവില തുടരും എന്നതടക്കമുളള ഉറപ്പുകള്‍ യോഗത്തില്‍ കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കര്‍ഷകരുടെ പ്രതിനിധികളേയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളേയും കാര്‍ഷിക വിദഗ്ധരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാം എന്നുളള നിര്‍ദേശവും ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. ഇതിലേക്കായി കര്‍ഷകരുടെ പ്രതിനിധികളായ നാലോ അഞ്ചോ ആളുകളുടെ പേര് നിര്‍ദേശിക്കാനും കേന്ദ്ര മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഉത്ര കൊലക്കേസിൽ സൂരജിനെതിരെ പാമ്പ് പിടുത്തക്കാരന്റെ നിർണായക മൊഴി, 'മന്ദബുദ്ധിയായത് കൊണ്ട് കൊന്നു'ഉത്ര കൊലക്കേസിൽ സൂരജിനെതിരെ പാമ്പ് പിടുത്തക്കാരന്റെ നിർണായക മൊഴി, 'മന്ദബുദ്ധിയായത് കൊണ്ട് കൊന്നു'

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടതില്ലെന്നാണ് അമിത് ഷാ അടക്കമുളളവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കാര്‍ഷിക ബില്ലുകള്‍ കേന്ദ്രം പാസ്സാക്കിയത് മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. കാര്‍ഷിക രംഗം കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് ആരോപണം. ദില്ലി ചലോ എന്ന കര്‍ഷക മാര്‍ച്ചില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ദില്ലിയില്‍ സമരത്തിന് എത്തിയിരിക്കുന്നത്.

ജി23 നേതാക്കള്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നു, മുന്നില്‍ 3 ഓപ്ഷന്‍, നിര്‍ണായക ചര്‍ച്ചകള്‍, കൂറുമാറുമോജി23 നേതാക്കള്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നു, മുന്നില്‍ 3 ഓപ്ഷന്‍, നിര്‍ണായക ചര്‍ച്ചകള്‍, കൂറുമാറുമോ

നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

English summary
Meeting between Union Ministers and farmers is underway at Delhi over new farm laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X