കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി
ദില്ലി/ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന് വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവ് അപ്പീല്‍ നല്‍കുമെന്ന് സൂചന. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കുല്‍ഭൂഷണുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മണിക്കൂറാണ് കുല്‍ഭൂഷണുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന് അനുമതി നല്‍കിയത്. എന്നാല്‍ സുതാര്യമായ ചര്‍ച്ചയ്ക്ക് അവസരം ഒരുക്കിയില്ല. ഇക്കാര്യത്തില്‍ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിച്ചു. കുല്ഭൂഷണ് ജാദവിനെ മാനസിക പിരിമുറുക്കമുള്ള പോലെയാണ് കാണപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുല്ഭൂഷണ് ജാദവിന് റിവ്യൂ ഹര്‍ജി നല്‍കാനുള്ള സമയപരിധി ജൂലൈ 20 ആണ്. ഈ സാഹചര്യത്തിലാണ് കുല്‍ഭൂഷണുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതും അനുമതി ചോദിച്ചതും. രണ്ടു മണിക്കൂര്‍ സമയമാണ് അനുവദിച്ചത്. റിവ്യൂ ഹര്‍ജി നല്കാന് തീരുമാനിച്ചുവെന്നാണ് വിവരം.
ഇതിന് മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കുല്‍ഭൂഷണുമായി സംസാരിച്ചത് 2019 സപ്തംബറിലാണ്. റിവ്യൂ ഹര്‍ജി നല്കാന് കുല്ഭൂഷണ് താല്‍പ്പര്യമില്ലെന്നാണ് കഴിഞ്ഞാഴ്ച പാകിസ്താന് അവകാശപ്പെട്ടത്. ദയാഹര്‍ജി നല്‍കാനാണ് ഇയാള്‍ താല്‍പ്പര്യപ്പെട്ടത് എന്നും പാകിസ്താന് പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രതികരണം ഇന്ത്യ തള്ളി. റിവ്യൂ ഹര്‍ജി നല്കാന് അവസരമുള്ളപ്പോള്‍ എന്തിന് ദയാഹര്‍ജി സമര്‍പ്പിക്കണമെന്നാണ് ഇന്ത്യയുടെ ചോദ്യം. റിവ്യൂ ഹര്‍ജിക്ക് ശേഷമുള്ള അവസരമാണ് ദയാ ഹര്‍ജി.
പാകിസ്താന് സൈനിക കോടതിയാണ് കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യ ഇതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ഇന്ത്യയ്ക്ക് കുല്‍ഭൂഷണുമായി സംവദിക്കാനുള്ള അവസരം ഒരുക്കാനും തുടര്‍ നിയമസഹായം ലഭ്യമാക്കാനും നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു അന്താരാഷ്ട്ര കോടതിയുടെ വിധി. പിന്നീട് സപ്തംബറില്‍ കുല്‍ഭൂഷണുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ച ശേഷം ഇപ്പോഴാണ് രണ്ടാമതൊരു അവസരം നല്‍കുന്നത്. റിവ്യൂ ഹര്‍ജി നല്കാന് ധാരണയായി എന്നാണ് വിവരം.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications