കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി

Google Oneindia Malayalam News

ദില്ലി/ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് അപ്പീല്‍ നല്‍കുമെന്ന് സൂചന. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കുല്‍ഭൂഷണുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മണിക്കൂറാണ് കുല്‍ഭൂഷണുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ സുതാര്യമായ ചര്‍ച്ചയ്ക്ക് അവസരം ഒരുക്കിയില്ല. ഇക്കാര്യത്തില്‍ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിനെ മാനസിക പിരിമുറുക്കമുള്ള പോലെയാണ് കാണപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

k

ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗെയ്ല്‍ പുനര്‍ജനിക്കണമോ? ഇന്ത്യയുടെ ആരോഗ്യം വീണ്ടെടുക്കാന്‍... അവലോകനംഫ്‌ളോറന്‍സ് നൈറ്റിങ്‌ഗെയ്ല്‍ പുനര്‍ജനിക്കണമോ? ഇന്ത്യയുടെ ആരോഗ്യം വീണ്ടെടുക്കാന്‍... അവലോകനം

കുല്‍ഭൂഷണ്‍ ജാദവിന് റിവ്യൂ ഹര്‍ജി നല്‍കാനുള്ള സമയപരിധി ജൂലൈ 20 ആണ്. ഈ സാഹചര്യത്തിലാണ് കുല്‍ഭൂഷണുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതും അനുമതി ചോദിച്ചതും. രണ്ടു മണിക്കൂര്‍ സമയമാണ് അനുവദിച്ചത്. റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് വിവരം.

ഇതിന് മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കുല്‍ഭൂഷണുമായി സംസാരിച്ചത് 2019 സപ്തംബറിലാണ്. റിവ്യൂ ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ് താല്‍പ്പര്യമില്ലെന്നാണ് കഴിഞ്ഞാഴ്ച പാകിസ്താന്‍ അവകാശപ്പെട്ടത്. ദയാഹര്‍ജി നല്‍കാനാണ് ഇയാള്‍ താല്‍പ്പര്യപ്പെട്ടത് എന്നും പാകിസ്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രതികരണം ഇന്ത്യ തള്ളി. റിവ്യൂ ഹര്‍ജി നല്‍കാന്‍ അവസരമുള്ളപ്പോള്‍ എന്തിന് ദയാഹര്‍ജി സമര്‍പ്പിക്കണമെന്നാണ് ഇന്ത്യയുടെ ചോദ്യം. റിവ്യൂ ഹര്‍ജിക്ക് ശേഷമുള്ള അവസരമാണ് ദയാ ഹര്‍ജി.

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ലസച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

പാകിസ്താന്‍ സൈനിക കോടതിയാണ് കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യ ഇതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ഇന്ത്യയ്ക്ക് കുല്‍ഭൂഷണുമായി സംവദിക്കാനുള്ള അവസരം ഒരുക്കാനും തുടര്‍ നിയമസഹായം ലഭ്യമാക്കാനും നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു അന്താരാഷ്ട്ര കോടതിയുടെ വിധി. പിന്നീട് സപ്തംബറില്‍ കുല്‍ഭൂഷണുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ച ശേഷം ഇപ്പോഴാണ് രണ്ടാമതൊരു അവസരം നല്‍കുന്നത്. റിവ്യൂ ഹര്‍ജി നല്‍കാന്‍ ധാരണയായി എന്നാണ് വിവരം.

ഫൈസല്‍ ഫരീദിനെ പിടിക്കാന്‍ വലവീശി കേന്ദ്രം; പാസ്‌പോര്‍ട്ട് റദ്ദാക്കി, വിലാസം ഇയാളുടേത് തന്നെ...ഫൈസല്‍ ഫരീദിനെ പിടിക്കാന്‍ വലവീശി കേന്ദ്രം; പാസ്‌പോര്‍ട്ട് റദ്ദാക്കി, വിലാസം ഇയാളുടേത് തന്നെ...

ഇറാന്‍ ഇന്ത്യയെ കൈവിട്ടിട്ടില്ല; ആ വാര്‍ത്ത തെറ്റ്, വിശദീകരണം ഇങ്ങനെ...ഇറാന്‍ ഇന്ത്യയെ കൈവിട്ടിട്ടില്ല; ആ വാര്‍ത്ത തെറ്റ്, വിശദീകരണം ഇങ്ങനെ...

English summary
Meeting of Indian officials with Kulbhushan Jadhav ended inconclusively
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X