കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...

Google Oneindia Malayalam News

Recommended Video

cmsvideo
നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം | Oneindia Malayalam

ദില്ലി: രാജ്യം പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അതിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സെമി ഫൈനലാണ്. ഈ രണ്ട് തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ നീക്കം. പ്രതിപക്ഷ നിരയില്‍ ഐക്യം വരുന്നത് ബിജെപി ആശങ്കയോടെയാണ് കാണുന്നത്.

കഴിഞ്ഞതവണ പ്രതിപക്ഷ നിരയില്‍ ഭിന്നത രൂക്ഷമായതാണ് 33 ശതമാനം വോട്ട് മാത്രം നേടിയിട്ടും ബിജെപിയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഇത്തവണ പിഴക്കാത്ത ചുവടുമായിട്ടാണ് പ്രതിപക്ഷ നീക്കം. കോണ്‍ഗ്രസ് നേതൃനിരയിലേക്ക് വരുമോ എന്ന് അറിയാന്‍ കാത്തിരിക്കണം. കാരണം നിലവിലെ ചര്‍ച്ചകള്‍ ചുക്കാന്‍ പിടിക്കുന്നത് മറ്റു ചില നേതാക്കളാണ്. വിവരങ്ങള്‍ ഇങ്ങനെ...

 ഐക്യചര്‍ച്ച നവംബര്‍ 22ന്

ഐക്യചര്‍ച്ച നവംബര്‍ 22ന്

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് നിലവിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇരുവരും ഒട്ടേറെ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഒരുമിച്ചുള്ള ചര്‍ച്ച നവംബര്‍ 22ന് ദില്ലിയില്‍ നടത്താനും തീരുമാനിച്ചു. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം 22ന് ദില്ലിയിലെത്തും.

കോണ്‍ഗ്രസിന്റെ ലക്ഷ്യം

കോണ്‍ഗ്രസിന്റെ ലക്ഷ്യം

മമതയുടെ ഒരുക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ഇനിയും ആറ് മാസത്തോളമുണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രധാനമാണ്. ഈ സംസ്ഥാനങ്ങളില്‍ ഐക്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് വേണ്ടത്ര വിജയിച്ചിട്ടില്ല.

കോണ്‍ഗ്രസിന് മേല്‍ക്കൈ കിട്ടണമെങ്കില്‍

കോണ്‍ഗ്രസിന് മേല്‍ക്കൈ കിട്ടണമെങ്കില്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഛത്തീസ്ഗഡില്‍ ആദ്യഘട്ടം കഴിഞ്ഞു. രണ്ടാംഘട്ടം ഈ മാസം 20നാണ്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. ഇവിടെ മുന്നേറാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ ദേശീയതലത്തില്‍ പ്രതിപക്ഷ നേതൃത്വം കോണ്‍ഗ്രസിന് സ്വന്തമാകും.

ജീവന്‍മരണ പോരാട്ടം

ജീവന്‍മരണ പോരാട്ടം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയില്‍ മേല്‍ക്കോയ്മ ലഭിക്കില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണെന്നതില്‍ സംശയമില്ല. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി കോണ്‍ഗ്രസിനെതിരെ മല്‍സരിക്കുന്നുണ്ട്.

മായാവതി എത്തില്ല

മായാവതി എത്തില്ല

നംവബര്‍ 22ന് ഒത്തുചേരുന്ന പ്രതിപക്ഷ നേതാക്കളില്‍ ബിഎസ്പി അധ്യക്ഷ മായാവതി എത്തില്ലെന്നാണ് വിവരം. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിക്കുകയാണ്. അവിടെയാണ് ഉത്തര്‍ പ്രദേശിലെ നിര്‍ണയാക ശക്തിയായ ബിഎസ്പി വിട്ടുനില്‍ക്കുന്നത്. ഇവരെ പ്രതിപക്ഷ കൂട്ടായ്മയിലേക്ക് എത്തിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പങ്കെടുക്കുന്നവര്‍

പങ്കെടുക്കുന്നവര്‍

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്. ദ്രാവിഡ മുന്നേറ്റ കഴകം, സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ സെക്കുലര്‍, എന്‍സിപി, സിപിഐ, സിപിഎം, എഎപി, ആര്‍ജെഡി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് 22ന് ദില്ലിയിലെ യോഗത്തില്‍ പങ്കെടുക്കുക. പ്രതിപക്ഷ ഐക്യനിരയുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.

 ബിജെപി പൊതു ശത്രു

ബിജെപി പൊതു ശത്രു

ബിജെപിയെ പൊതു ശത്രുവായി പ്രഖ്യാപിച്ചാണ് ഈ പാര്‍ട്ടികളുടെ നീക്കം. ജനാധിപത്യം സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നതാണ് ഇവരുടെ മുദ്രാവാക്യം. മമതാ ബാനര്‍ജി നേരത്തെ രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. കഴിഞ്ഞാഴ്ച ചന്ദ്രബാബു നായിഡുവും ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി.

കോണ്‍ഗ്രസിനെ പുകഴ്ത്തി

കോണ്‍ഗ്രസിനെ പുകഴ്ത്തി

കോണ്‍ഗ്രസിനെ പുകഴ്ത്തിയാണ് ചന്ദ്രബാബു നായിഡു സംസാരിച്ചത്. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം പൂര്‍ണമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മമതാ ബാനര്‍ജി അത്തരം പുകഴ്ത്തലുകളൊന്നും നടത്തിയില്ല. മാത്രമല്ല, അവര്‍ ഏറ്റവും മുന്നില്‍ നില്‍ക്കുമെന്ന സൂചനയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളില്‍ നിന്ന് ലഭിക്കുന്നത്.

 നാല് കൂറ്റന്‍ റാലികള്‍

നാല് കൂറ്റന്‍ റാലികള്‍

പ്രതിപക്ഷ ഐക്യം വിളിച്ചോതുന്ന നാല് കൂറ്റന്‍ റാലികള്‍ ജനുവരി അവസാനിക്കും മുമ്പ് നടത്താനാണ് ആലോചന. ഡിസംബര്‍ പകുതിയില്‍ ചെന്നൈയിലാകും ആദ്യ സമ്മേളനം. രണ്ടാമത്തേത് ആന്ധ്രയിലെ അമരാവതിയിലാകും. ജനുവരി ആദ്യവാരം ബെംഗളൂരുവില്‍ മറ്റൊരു റാലി സംഘടിപ്പിക്കും. ജനുവരി 19ന് കൊല്‍ക്കത്തിയിലും റാലി സംഘടിപ്പിക്കും.

റാലികളുടെ പ്രത്യേകത

റാലികളുടെ പ്രത്യേകത

ഡിഎംകെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാഛാദനത്തോട് അനുബന്ധിച്ചാണ് ആദ്യത്തെ റാലി സംഘടിപ്പിക്കുന്നത്. രണ്ടാമത്തേത് ടിഡിപി സംഘടിപ്പിക്കുന്നതാണ്. മൂന്നാമത്തേത് ജെഡിഎസ് നടത്തുന്ന കര്‍ഷക റാലിയാണ്. നാലാമത്തേത് തൃണമൂല്‍ കോണ്‍ഗ്രസാണ് സംഘടിപ്പിക്കുക. ഇതിലേക്ക് നേതാക്കളെ ക്ഷണിക്കാന്‍ കൂടിയാണ് മമത അടുത്താഴ്ച ദില്ലിയിലെത്തുന്നത്.

 ഡിസംബര്‍ 11ന്റെ പ്രത്യേകത

ഡിസംബര്‍ 11ന്റെ പ്രത്യേകത

ഉടക്കിട്ട് നില്‍ക്കുന്നത് ബിഎസ്പിയാണ്. അവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. എന്നാല്‍ നവംബര്‍ 22ലെ യോഗത്തിലേക്ക് പാര്‍ട്ടി പ്രതിനിധിയായി സതീഷ് മിശ്രയെ അയക്കുമെന്ന സൂചനകള്‍ വന്നിട്ടുണ്ട്. നവംബര്‍ 22ലെ യോഗം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 11ന് ആരംഭിക്കും. അന്ന് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും വരുന്നത്.

രാജസ്ഥാനില്‍ എല്ലാം തിരുത്തി കോണ്‍ഗ്രസ്; 46 വര്‍ഷത്തെ പതിവ് തെറ്റിച്ചു, പൈലറ്റിന്റെ മുസ്ലിം ബന്ധംരാജസ്ഥാനില്‍ എല്ലാം തിരുത്തി കോണ്‍ഗ്രസ്; 46 വര്‍ഷത്തെ പതിവ് തെറ്റിച്ചു, പൈലറ്റിന്റെ മുസ്ലിം ബന്ധം

English summary
Meeting of opposition parties to send out message of unity to poll-bound states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X