കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങള്‍ക്കിടെ എന്‍പിആര്‍ നടപ്പാക്കാന്‍ കേന്ദ്രം!! കേരളം എതിര്‍പ്പ് അറിയിക്കും

Google Oneindia Malayalam News

ദില്ലി: എന്‍പിആര്‍ സംബന്ധിച്ചുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തള്ളി നടപടികളുമായി മുന്നോട്ട് പോകാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതതല യോഗം നടത്തും. ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്തത്. സെന്‍സസിന്‍റെ വീടുകള്‍ ലിസ്റ്റ് ചെയ്യുന്ന ഘട്ടവും എന്‍പിആര്‍ തയ്യാറാക്കുന്ന നടപടികളുമാണ് ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

 nprnew-

ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ചീഫ് സെക്രട്ടറിമാരും സെന്‍സസ് ഡയറക്ടര്‍മാരുമാണ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക. എന്‍പിആര്‍ നടപ്പാക്കില്ലെന്നും എന്നാല്‍ സെന്‍സസുമായി സഹകരിക്കാമെന്നുമാണ് കേരളത്തിന്‍റെ നിലപാട്. ചീഫ് സെക്രട്ടറിക്ക് പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാകും ഇന്ന് യോഗത്തില്‍ പങ്കെടുക്കുക.

കഴിഞ്ഞ ദിവസം ജനസംഖ്യ കണക്കെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിവരശേഖരണത്തിന് തഹസില്‍ദാര്‍മാര്‍ നോട്ടിസ് ഇറക്കിയതിനു പിന്നാലെയായിരുന്നു ഉത്തരവ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
B Gopalakrishnan says Kerala won't get ration if NPR is not implemented | Oneindia Malayalam

അതേസമയം ഇന്ന് നടക്കുന്ന കേന്ദ്ര യോഗം ബഹിഷ്കരിക്കുമെന്ന് ബംഗാള്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ബംഗാള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അസം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെയാകും വീടുകള്‍ കയറിയുള്ള വിവരശേഖരണം നടത്തുക.

English summary
Meeting to discuss NPR to be held today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X