എന്റെ വസ്ത്രം അയാള്‍ ഊരിയെറിഞ്ഞു... ബോളിവുഡ് സംഗീത സംവിധായകനെതിരെ മീ ടു വെളിപ്പെടുത്തല്‍!!
മുംബൈ: ബോളിവുഡില്‍ തനുശ്രീ ദത്ത ഉയര്‍ത്തി മീ ടു കൊടുങ്കാറ്റ് ആളിക്കത്തുന്നു. പ്രശസ്ത സംഗീത സംവിധായകന് അനു മാലിക്കിനെതിരെയാണ് ആരോപണങ്ങളുടെ വിരല്‍ നീളുന്നത്. അനു മാലിക്ക് പീഡിപ്പിച്ചു എന്നാണ് ഗായികയുടെ വെളിപ്പെടുത്തല്‍. നേരത്തെ ഗായകരായ സോനാ മോഹപത്രയും ശ്വേത പണ്ഡിറ്റും അനു മാലിക്ക് പീഡന വീരനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ബോളിവുഡിലെ പ്രമുഖര്‍ നിത്യേന മീ ടു വെളിപ്പെടുത്തലില്‍ കുടുങ്ങി കൊണ്ടിരിക്കുകയാണ്. നേരത്തെ ടി സീരീസ് ഉടമ ഭൂഷണ് കുമാര്‍, നടന് വിക്കി കൗശലിന്റെ പിതാവ് ഷാം കൗശല്‍ എന്നിവരും മീ ടു കുരുക്കില്‍ കുടുങ്ങിയിരുന്നു. അനു മാലിക്കിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ഗായിക പേര് വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് മോശം അനുഭവങ്ങളുണ്ടായതെന്ന് ഗായിക പറയുന്നു.

മെഹബൂബ് സ്റ്റുഡിയോയില്‍ വെച്ച്....
1990ല്‍ മെഹബൂബ് സ്റ്റുഡിയോയില്‍ വെച്ചാണ് അനു മാലിക്കിനെ താന്‍ ആദ്യമായി കാണുന്നത്. ആദ്യ ദിവസം തന്നെ തന്റെ ദേഹത്ത് മോശമായ അര്‍ത്ഥത്തില്‍ അദ്ദേഹം തട്ടി, പിന്നീട് അതിന് മാപ്പു പറയുയും ചെയ്തു. പക്ഷേ പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ സ്വഭാവം കൂടുതല്‍ മോശമായി കൊണ്ടിരുന്നു. പിന്നീട് ഫണ്ട് റേസര്‍ പരിപാടിക്കായി അദ്ദേഹവുമായി സഹകരിച്ചപ്പോഴാണ് തനി നിറം മനസ്സിലായതെന്നും ഗായിക പറയുന്നു.

അനു മാലിക്കിന്റെ വീട്ടില്‍ വെച്ച്...
പരിപാടിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ താന്‍ പോയിരുന്നു. എന്നാല്‍ അവിടെയെത്തിയ എന്നെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചത്. അദ്ദേഹത്തിന്റെ വീട്ടില്‍ അന്ന് ആരുമില്ലായിരുന്നു. പെട്ടെന്ന് തന്നെ അനുമാലിക്ക് താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വലിച്ചൂരി. തുടര്‍ന്ന് അയാള്‍ ധരിച്ചിരുന്ന പാന്റ്സും ഊരിയെറിഞ്ഞു. ഭയന്നുപോയപ്പോള് അയാളെ തള്ളിയിട്ട് ഓടാന്‍ ശ്രമിച്ചെങ്കിലും കരുത്തനായ അദ്ദേഹത്തെ വീഴ്ത്താന്‍ സാധിച്ചില്ല. ആ നിമിഷം കോളിംഗ് ബെല്‍ അടിഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്.

മാലിക്ക് ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു....
ഇത് പുറത്തുപറയുമെന്ന ഭയത്തിലായിരുന്നു അനു മാലിക്ക്. തുടര്‍ന്ന് എനിക്ക് വലിയ ഭീഷണികളാണ് നേരിടേണ്ടി വന്നത്. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് എന്നെ വീട്ടില്‍ കൊണ്ടു വിടാന്‍ അദ്ദേഹവും കൂടെ വന്നു. എന്നാല്‍ യാത്രയിലുടനീളം അദ്ദേഹം ലൈംഗിക ചുവയോടെയാണ് എന്നോട് സംസാരിച്ച് കൊണ്ടിരുന്നത്. വളരെ മോശമായിരുന്നു പിന്നീട് സംഭവിച്ച കാര്യങ്ങള്‍.

ഒഴിഞ്ഞ മൈതാനത്തേക്ക് കാറോടിച്ചു....
രാത്രി എട്ടര മണിയോടെയാണ് അനു മാലിക്ക് തന്നെ കൊണ്ടുവിടാന്‍ തയ്യാറായത്. എന്നാല്‍ അയാള്‍ കാര്‍ ഒഴിഞ്ഞ മൈതാനത്തേക്കാണ് ഓടിച്ച കയറ്റിയത്. പേടിച്ചു പോയ ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചു. തുടര്‍ന്ന് അനു മാലിക്ക് തന്റെ പാന്റ്സ് ഊരി, ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു. പിന്നീട് അശ്ലീലമായി എന്നോട് എന്തൊക്കെയോ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എന്റെ മുടിക്ക് പിടിച്ച് അയാളുടെ മടിയിലേക്ക് വലിച്ചിഴച്ചു. പിന്നീട് തെറിവിളികളാണ് ഉണ്ടായത്. അവിടെയുള്ള ഗാര്‍ഡ് വന്നതോടെ കാര്‍ തുറന്ന് ഞാന്‍ രക്ഷപ്പെടുകയായിരുന്നു.

ആരോപണവുമായി മറ്റൊരു യുവതി
മറ്റൊരു യുവതിയും അനു മാലിക്കിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അനു മാലിക്കിന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. അലങ്കരിച്ച സാരി ധരിച്ച് വരാനാണ് എന്നോട് ആവശ്യപ്പെട്ടത്. ഒറ്റയ്ക്കായിരുന്നു ഞാന്‍ സ്റ്റുഡിയോയില്‍ എത്തിയത്. സ്റ്റുഡിയോയില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങവെ അയാള്‍ എന്നെ കയറി പിടിക്കുകയായിരുന്നു. ഒച്ച വെച്ചപ്പോഴാണ് അറിഞ്ഞത് അത് ശബ്ദം പുറത്തുകേള്‍ക്കാത്ത സ്റ്റുഡിയോയായിരുന്നു എന്ന്. ഒടുവില്‍ അയാളോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് പ്രതികരിക്കുന്നയാളായത് കൊണ്ടാണ് ഇങ്ങനെയെന്നായിരുന്നു മറുപടിയെന്ന് യുവതി പറയുന്നു.

15 വയസ്സ് പ്രായം മാത്രം....
ഗായിക ശ്വേത പണ്ഡിറ്റാണ് അനു മാലിക്കിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. വെറും 15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് എനിക്ക് അനു മാലിക്കില്‍ നിന്ന് മോശം അനുഭവമുണ്ടായത്. തന്നെ ഉമ്മ വെക്കാനായിരുന്നു അനു മാലിക്കിന്റെ ആവശ്യം. ചെറുപ്പക്കാലത്തെ തന്റെ ഏറ്റവും വെറുക്കപ്പെട്ട അനുഭവം ഇതാണെന്നായിരുന്നു ശ്വേത പറഞ്ഞു. പെണ്‍കുട്ടികള്‍ അനു മാലിക്കിനെ കരുതിയിരിക്കണമെന്നും ശ്വേത പറഞ്ഞിരുന്നു.

സൊനാ മോഹപത്രയും....
ഗായിക സോന മോഹപത്ര അനു മാലിക്ക്, കൈലാഷ് ഖേര്‍ എന്നിവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരം ആളുകളില്‍ നിന്ന് മോശം അനുഭവമുണ്ടായ എല്ലാ യുവതികളോടും നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് അറിയിക്കുകയാണ്. കൈലാഷ് ഖേര്‍ സ്ഥിരമായി പീഡനം നടത്തുന്നയാളാണ്. വര്‍ഷങ്ങളായി അനു മാലിക്കിനെ പോലുള്ളവരും ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എല്ലാവരെയും പറ്റിയും എനിക്ക് പറയാനാവില്ലെന്നും സോന പറഞ്ഞിരുന്നു. കൈലാഷ് ഖേര്‍ തന്റെ തുടയില്‍ കൈവെച്ച് അശ്ലീലം പറഞ്ഞുവെന്നും സോന മോഹപത്ര പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications