വിക്കി കൗശലിന്റെ പിതാവും മീ ടു കുരുക്കില്‍.... പോണ് വീഡിയോ കാണിച്ചെന്ന് സഹസംവിധായിക!!
ദില്ലി: ബോളിവുഡില്‍ മീടു ക്യാമ്പയിന് അവസാനിക്കുന്നില്ല. തനുശ്രീ ദത്തയില്‍ തുടങ്ങിയ ആരോപണങ്ങള്‍ ഒടുവില്‍ പ്രമുഖ നടന് വിക്കി കൗശലിന്റെ പിതാവ് ഷാം കൗശലില്‍ എത്തിനില്‍ക്കുകയാണ്. ബോളിവുഡിലെ അറിയപ്പെടുന്ന ആക്ഷന്‍ ഡയറക്ടറിലൊരാളാണ് ഷാം കൗശല്‍. തന്നെ പോണ് വീഡിയോ കാണിച്ചെന്ന് സഹസംവിധായികയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ബോളിവുഡിനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം ടീ സീരിസ് ഉടമ ഭൂഷണ് കുമാറിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അവസരം കിട്ടുന്നതിന് വേണ്ടി കിടക്ക പങ്കിടാന്‍ ഭൂഷണ് കുമാര്‍ ആവശ്യപ്പെട്ടു എന്നാണ് പ്രമുഖ നടി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായെന്ന് കാണിച്ച് സെയഫ് അലിഖാനും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഷാം കൗശലിന്റെ ആരോപണവും ഉയര്‍ന്നിരിക്കുന്നത്. ഇവരെല്ലാം പരാതിയുമായി പോലീസിനെ സമീപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

2006ല്‍ ഷൂട്ടിംഗിനിടെ.....
2006ല്‍ ഒരു സിനിമയുടെ ഔട്ട് ഡോര്‍ ഷൂട്ടിംഗിനിടെയാണ് സംഭവം ഉണ്ടാവുന്നത്. ഷൂട്ടിംഗിനിടെ ഷാം കൗശല്‍ തന്നോട് മദ്യപിക്കാനായി മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇത് എന്നെ സംബന്ധിച്ച് നല്ലൊരു നീക്കമല്ലായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം വരാന്‍ അയാള്‍ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു. എന്നാല്‍ ഷാമിന്റെ പെരുമാറ്റത്തില്‍ എനിക്ക് വളരെയധികം സംശയമുണ്ടായിരുന്നു.

ആരോപണം ഉന്നയിച്ചത്.....
ബോളിവുഡിലെ പ്രമുഖയായ സഹസംവിധായികയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മനോര സിക്സ് ഫീറ്റ് അണ്ടര്‍, അബ് തക്ക് ചപ്പന്‍, ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള പ്രശസ്തമായ സിനിമകളുടെ സഹസംവിധായികയാണ് ഇവര്‍. മദ്യപിക്കാനായി ഷാം കൗശല്‍ തന്നെ നിര്‍ബന്ധിച്ചപ്പോള്‍ ഒഴിഞ്ഞ് മാറാനാണ് ശ്രമിച്ചത്. ഒടുവില്‍ മദ്യപിക്കാറില്ലെന്ന് പറഞ്ഞാണ് ഞാന്‍ ഒഴിഞ്ഞു മാറിയതെന്ന് യുവതി പറയുന്നു.

ശല്യപ്പെടുത്തി കൊണ്ടിരുന്നു
നമിത പ്രകാശ് എന്ന സഹസംവിധായികയാണ് ആരോപണം ഉന്നയിച്ചത്. ഇവര്‍ തന്നെ പേരും പുറത്തുവിടുകയായിരുന്നു. ഷാം കൗശല്‍ തന്നെ മദ്യപിക്കാനായി പലതവണ നിര്‍ബന്ധിച്ചു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള ശല്യപ്പെടുത്തലാണ് ഉണ്ടായത്. എന്നാല്‍ മദ്യപിക്കില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ ഷാം കൗശലിന്റെ തനിനിറം പുറത്തായെന്നും അവര്‍ പറയുന്നു.

പോണ് വീഡിയോ കാണിച്ചു
തന്റെ നിരസിക്കല്‍ തുടര്‍ന്നപ്പോള്‍ എന്തോ മറന്നുവെച്ച ഭാവത്തിലേക്ക് അയാളുടെ മുഖം മാറി. ഉടന്‍ തന്നെ ഫോണ്‍ എടുത്ത് അതിലുണ്ടായിരുന്ന പോണ് വീഡിയോ ഒരു അശ്ലീല ചിരിയോടെ തന്നെ കാണിച്ചു. ബാങ്കോക്കിലെ തെരുവുകളില്‍ നിന്ന് വാങ്ങിയതാണ് ആ എംഎംഎസ് പോണ് വീഡിയോ എന്നായിരുന്നു ഷാം കൗശല്‍ പറഞ്ഞത്. ഇതോടെ ഭയന്ന് പോയ ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് നമിത പറഞ്ഞു.

നിര്‍മാതാവിനെ അറിയിച്ചു.....
തനിക്കുണ്ടായ കാര്യങ്ങള്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ അറിയിച്ചിരുന്നു. സ്റ്റണ്ട് ടീമിനൊപ്പം തന്നെ ഒറ്റയ്ക്കാക്കില്ല എന്ന് ഉറപ്പാണ് നല്‍കിയത്. മാസങ്ങള്‍ക്ക് ശേഷം ആ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തന്നോട് മാപ്പുറഞ്ഞു. പിന്നീട് സിനിമയുടെ ചിത്രീകരണ സമയത്ത് എല്ലാവര്ക്കും പറഞ്ഞ് ചിരിക്കാനുള്ള ഒരു കാര്യമായിട്ടാണ് ഇതിനെ കണ്ടത്. താന്‍ ശരിക്കും നാണം കെട്ടുപോയി. ഇത്തരം കാര്യങ്ങള്‍ പറയാന്‍ എല്ലാവരും ധൈര്യം കാണിക്കണമെന്നും നമിത പറയുന്നു.

മാപ്പുപറഞ്ഞ് ഷാം കൗശല്‍
നമിതയോട് മാപ്പുപറഞ്ഞ് ഷാം കൗശല്‍ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ നല്ലൊരു മനുഷ്യനായിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരെയും അപമാനിക്കാന്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല. എനിക്കെതിരായ ആരോപണങ്ങള്‍ വായിക്കാനിടയായി. അറിഞ്ഞു കൊണ്ട് എന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പുപറയുന്നുവെന്ന് ഷാം കൗശല്‍ പറഞ്ഞു. ഈ മേഖലയിലെ എല്ലാ സ്ത്രീകളോടും മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡിലെ അതികായന്
ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ ആക്ഷന്‍ ഡയറക്ടറാണ് ഷാം കൗശല്‍. ആമിര്‍ ഖാന് ചിത്രമായ ദംഗല്‍, അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വസേപൂര്‍ എന്നീ ചിത്രങ്ങളില്‍ മികച്ച സംഘട്ടനമൊരുക്കി ശ്രദ്ധിക്കപ്പെട്ടിരുന്നു ഷാം കൗശല്‍. മകന് വിക്കി കൗശല്‍ യുവനിരയിലെ മികച്ച നടനാണ്. രണ്‍ബീര്‍ കപൂറിനൊപ്പം സഞ്ജുവിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അദ്ദേഹം. എന്നാല്‍ പിതാവിനെതിരായ ആരോപണത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല വിക്കി കൗശല്‍.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications