ത്യാഗരാജന് കിടക്ക പങ്കിടാന്‍ ക്ഷണിച്ചു.... എതിര്‍ത്തപ്പോള്‍ പുറത്താക്കിയതെന്ന് ഫോട്ടോഗ്രാഫര്‍!!
ചെന്നൈ: ദക്ഷിണേന്ത്യയില്‍ വീണ്ടും അലയടിച്ച് മീ ടു കൊടുങ്കാറ്റ്. സംവിധായകനും ആക്ഷന്‍ കൊറിയോഗ്രാഫറും നടനുമായ ത്യാഗരാജനെതിരെയാണ് വമ്പന്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ലൈംഗിക ഉദ്ദേശത്തോടെ ദ്രോഹിക്കാവുന്നതില്‍ പരമാവധി ത്യാഗരാജന് തന്നോട് ചെയ്തെന്നാണ് ഫോട്ടോഗ്രാഫറായ പ്രതിക മേനോന് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മകന് പ്രശാന്തിന്റെ സിനിമയുടെ സെറ്റില്‍ വെച്ചാണ് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്നും പ്രതിക പറയുന്നു.
സംവിധായകന്റെ താല്പര്യങ്ങള്ക്ക് വഴങ്ങാത്തത് കൊണ്ടും അതിനെതിരെ തുറന്ന് സംസാരിച്ചത് കൊണ്ടും തന്നെ ജോലിയില്‍ നിന്നും ഒഴിവാക്കിയെന്നും, ശമ്പളം പോലും തന്നില്ലെന്നും പ്രതിക പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നടന് അര്ജുന് പ്രതിക്കൂട്ടിലായതിന് പിന്നിലെയാണ് ത്യാഗരാജനും വിവാദത്തില്‍ ചാടിയിരിക്കുന്നത്.

21ാം വയസ്സിലെ ജോലി
2010ല്‍ എനിക്ക് 21 വയസ്സുള്ളപ്പോള്‍ ഫോട്ടഗ്രാഫി കഴിഞ്ഞ് ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍ എന്നെ ഒരു സിനിമയ്ക്കായി റെക്കമെന്‍ഡ് ചെയ്തു. ബീഹൈന്‍ഡ് ദ സീനിലെ ചിത്രങ്ങളായിരുന്നു എടുക്കേണ്ടിയിരുന്നത്. ത്യാഗരാജന് സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ മകന് അഭിനയിച്ച പൊന്നര്‍ ശങ്കര്‍ എന്ന ചിത്രമായിരുന്നു അത്. കോയമ്പത്തൂരിലെ ഉള്‍പ്രദേശത്ത് വെച്ചായിരുന്നു ഷൂട്ട്.

ആകെ മൂന്ന് സ്ത്രീകള്‍
കോയമ്പത്തൂരിലെ സെറ്റില്‍ മൂന്നുറ് പുരുഷന്മാരുണ്ടായിരുന്നു. ന്നൊല്‍ വെറും മൂന്ന് സ്ത്രീകളാണ് എന്നെ കൂടാതെ ഉണ്ടായിരുന്നത്. അതില്‍ രണ്ട് പേര് നായികമാരായിരുന്നു. സമീപത്തെ ലോഡ്ജിലായിരുന്നു ഞാനടക്കമുള്ളവര്‍ താമസമൊരുക്കിയത്. ആദ്യ ദിവസം തന്നെ പ്രശാന്ത് എത്തി എന്നെ പരിചയപ്പെടുകയും പിന്നീട് ത്യാഗരാജനെ പരിചയപ്പെടുത്തി തരികയും ചെയ്തു. അവര്‍ എന്നെ നല്ല രീതിയിലാണ് പരിഗണിച്ചത്. അപ്പോഴൊന്നും അയാളെ കുറിച്ച് എനിക്ക് പ്രശ്നങ്ങളില്ലായിരുന്നുവെന്ന് പ്രതിക പറയുന്നു.

സ്വഭാവം മാറി തുടങ്ങി
ത്യാഗരാജന് എന്റെ കുടംബത്തെ പറ്റി ചോദിച്ചു. എന്താണ് ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചു. ഇതിന് ശേഷം അയാളുടെ സ്വഭാവം മാറി തുടങ്ങുകയായിരുന്നു. ഭക്ഷണ കഴിക്കുന്നത് സമയത്ത് അയാള്‍ക്കൊപ്പമിരിക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. ഷൂട്ടിന്റെ സമയത്ത് തനിക്കൊപ്പം എപ്പോഴും ഉണ്ടാവണമെന്നും അയാള്‍ പറഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്റെ ഇടപെടല്‍ എന്നെ ഭയപ്പെടുത്താന്‍ തുടങ്ങി.

തായ് മസാജ് ചെയ്യുന്ന സ്ത്രീകള്‍
തനിക്ക് തായ് മസാജ് ചെയ്യുന്ന സ്ത്രീകള്‍ ഉണ്ടെന്നും അവരുമായി താന്‍ ലൈംഗിക ബന്ധം പുലര്‍ത്താറുണ്ടെന്നും ത്യാഗരാജന് എന്നോട് പറഞ്ഞു. നിങ്ങളുടെ ഭാര്യ ഇതൊന്നും അറിയില്ലേ എന്ന് ചോദിച്ചപ്പോള്‍, മകള്‍ക്കും ഭാര്യക്കും ഇതൊന്നും അറിയില്ലെന്നായിരുന്നു മറുപടി. അവരും ഇതേ രീതി തുടരുന്നത് നിങ്ങള്‍ക്ക് കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുണ്ടായാല്‍ അവരെ കൊന്നു കളയുമെന്നായിരുന്നു മറുപടി.

നിര്‍ബന്ധിച്ച് കൊണ്ടിരുന്നു....
താന്‍ അയാളെ വിട്ടുപോകാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും ത്യാഗരാജന് നടത്തുന്നുണ്ടായിരുന്നു. താന്‍ അഭിനയത്തിലേക്ക് കടന്നാല്‍ ഒരുപാട് പണം സമ്പാദിക്കാന്‍ സാധിക്കുമെന്നും, അതിന് താന്‍ സഹായിക്കാമെന്നുമായിരുന്നു ത്യാഗരാജന് പറഞ്ഞു കൊണ്ട്. നിന്നെ അടുത്ത ഐശ്വര്യ റായിയായി മാറ്റാന്‍ എനിക്ക് സാധിക്കുമെന്നായിരുന്നു അയാളുടെ മറുപടി. പണത്തിന്റെ പിന്‍ബലത്തില്‍ പലതവണയാണ് അയാള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചത്.

കതകില്‍ മൂന്നു തവണ മുട്ടി
ഷൂട്ടിന്റെ മൂന്നാം ദിവസം എനിക്ക് കാര്യമായി അസുഖം പിടിപ്പെട്ടു. ഇതോടെ സെറ്റില്‍ നിന്ന് ഞാന്‍ മാറി നിന്നു. രാത്രി ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ മദ്യം ചൂടു വെള്ളത്തില്‍ കഴിക്കാനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. പെട്ടെന്ന് തന്നെ ഞാന്‍ റൂമിലേക്ക് മടങ്ങി. രാത്രി മൂന്നു തവണയാണ് അയാള്‍ എന്റെ കതകത്തില് മുട്ടിയത്. അത്രയും പുരുഷന്മാര് താമസിക്കുന്ന ഒരു സ്ഥലത്ത് വെച്ചാണ് അയാള്‍ കതകില്‍ മുട്ടിയത്. ഉടന്‍ തന്നെ ഞാന്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച് ഉറക്കെ സംസാരിച്ചത് കൊണ്ടാണ് അയാള്‍ മടങ്ങി പോയത്. അന്ന് ഞാന്‍ ഉറങ്ങാതെയാണ് നേരം വെളുപ്പിച്ചത്.

എന്തുകൊണ്ട് കതക് തുറന്നില്ല
അന്ന് മൊത്തം ടീമംഗങ്ങളുടെ മുന്നില്‍ വെച്ച് എന്തുകൊണ്ട് വാതില്‍ തുറന്നില്ല എന്നായിരുന്നു എന്നോടുള്ള ചോദ്യം. ഞാന്‍ മദ്യവും മരുന്നും കൊണ്ടുവന്നിരുന്നു എന്ന് പറയുകയും ചെയ്തു. ഞാന്‍ ആര്‍ക്ക് വേണ്ടിയും വാതില്‍ തുറക്കാറില്ല. എനിക്ക് ആരുടെയും മരുന്നും മദ്യവും വേണ്ട എന്ന് തുറന്നടിച്ച് പറയുകയും ചെയ്തു. പിന്നാലെ ഞാന്‍ സെറ്റില്‍ നിന്ന് പോവുകയും ചെയ്തു.

ശമ്പളം പോലും തന്നില്ല....
കുറച്ച് കഴിഞ്ഞ പ്രശാന്തുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ത്യാഗരാജന് വന്ന് എന്തൊക്കെയോ പറയാന്‍ തുടങ്ങി. ഈ പെണ്‍കുട്ടിയെ തിരഞ്ഞെടുത്തതില്‍ നമുക്ക് തെറ്റുപറ്റിയെന്നും അവള്‍ക്ക് ഒന്നും അറിയില്ലെന്നുമായിരുന്നു അയാളുടെ ഗര്‍ജനം. ഇതോടെ പ്രശാന്തിനോട് ഇവിടെ തുടരാന്‍ ആഗ്രമില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോരുകയും ചെയ്തു. എന്നാല്‍ അത്രയും ദിവസം ജോലി ചെയ്തതിന്റെ ശമ്പളം പോലും അയാള്‍ തന്നില്ല. സംവിധായകന് ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ടാണ് എന്റെ ജോലി നഷ്ടമായതെന്നും പ്രതിക വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications